അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാൻ കോണ്‍ഗ്രസിലെ ഹിന്ദു അംഗം തുള്‍സി ഗബ്ബാര്‍ഡും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാൻ കോണ്‍ഗ്രസിലെ ഹിന്ദു അംഗം തുള്‍സി ഗബ്ബാര്‍ഡും

വാഷിങ്ടൺ: 2020 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു പുതു ചരിത്രം കൂടി പിറന്നേക്കും. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ഒരു ഹിന്ദു വനിതയും ഉണ്ടായേക്കും. അമേരിക്കൻ കോൺഗ്രസിലെ ആദ്യ ഹിന്ദു സെനറ്ററായ തുൾസി ഗബ്ബാർഡും പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ രംഗത്തിറക്കഴിഞ്ഞു. ഡൊമാക്രാറ്റിക്ക് പാർട്ടി നേതാവായ തുൾസി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തുൾസിയും ഇന്ത്യൻ വംശജയായ സെനറ്റർ കമലാ ഹാരിസും ഉൾപ്പടെ പന്ത്രണ്ടോളം ഡൊമാക്രാറ്റിക്ക് പാർട്ടി നേതാക്കന്മാരാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയാവാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇവരിലൊരാളെ പാർട്ടി പിന്നീട് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കും. ഹവായിയിൽ നിന്നുള്ള പ്രതിനിധിയായി അമേരിക്കൻ കോൺഗ്രസിലെത്തിയ തുൾസി പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള തന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും വ്യക്തമാക്കി.യു.എസ് ജനപ്രതിനിധി സഭയിൽ മതഗ്രന്ഥമെന്ന നിലയിൽ ഭഗവദ്ഗീതയുപയോഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തിയും തുൾസി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇറാഖ് യുദ്ധത്തിലടക്കംപങ്കെടുത്തിട്ടുള്ള പട്ടാളക്കാരിയായതുൾസി പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. ഹിന്ദു മതത്തിൽആകൃഷ്ടയായ അവർ പിന്നീട് ഹിന്ദു മതം സ്വീകരിച്ചു. 37കാരിയായ തുൾസി തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റും ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റും ആകും. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് തുൾസി. 2020 ആദ്യത്തിൽ നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആളെ ഡെമോക്രാറ്റിക്ക് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്യും. സാധാരണ ഗതിയിൽ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാകും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയാകുക. അമരിക്കൻ ജനത നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അവ പരിഹരിക്കാൻ തനിക്കവരെ സഹായിക്കണമെന്നും തുൾസി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോഗ്യ പരിരക്ഷയും, നീതിന്യായവും കാലാവസ്ഥാ വ്യതിയാനത്തിനുമാണ് താൻ പരിഗണന നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു. content highlights:first Hindu in US Congress, Tulsi Gabbard, to run for President


from mathrubhumi.latestnews.rssfeed http://bit.ly/2FnBvtN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages