പത്തനംതിട്ട: നിരന്തരമായി ഭീഷണി ലഭിച്ചതിനെ തുടർന്നാണ് തിരുവാഭരണഘോഷയാത്രയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ. തിരുവാഭരണം കൊണ്ടുപോയതു പോലെ തിരികെയെത്തില്ലെന്ന് കത്തുകൾ ലഭിച്ചതായും ശശികുമാര വർമ മാധ്യമങ്ങളോട് പറഞ്ഞു. തിരുവാഭരണങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് തുടക്കം മുതൽ തന്നെ ആശങ്കയുണ്ടായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വേണ്ട സുരക്ഷ നൽകാമെന്ന് അവർ ഉറപ്പ് നൽകിയതായും ശശി കുമാരവർമ പറഞ്ഞു. എങ്കിലും കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയുടെ ഭാഗത്ത് നിന്ന് സമയോചിതമായ നടപടിയുണ്ടായത് ആശ്വാസകരമാണെന്നും പോലീസ് അത് കൃത്യമായി പാലിക്കുകയാണെങ്കിൽ ഇക്കൊല്ലവും മകരവിളക്കുത്സവം ഭംഗിയായി നടത്താമെന്നും ശശികുമാരവർമ പറഞ്ഞു. തിരുവാഭരണഘോഷയാത്രക്കിടെ തിരുവാഭരണംതട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് കാണിച്ച് ജനുവരി ഏഴിനാണ് പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചത്. അതേ സമയം തിരുവാഭരണത്തിന് മതിയായ സുരക്ഷ നൽകുന്നുണ്ടെന്നും ആവശ്യമെങ്കിൽ സുരക്ഷ കൂടുതൽ ശക്തമാക്കുമെന്നും പത്തനംതിട്ട ജില്ലാകളക്ടർ പി ബി നൂഹ് അറിയിച്ചിരുന്നു. Content Highlights: Approached HC for the security of Thiruvabharanam,Panthalam Royal Family,Sabarimala
from mathrubhumi.latestnews.rssfeed http://bit.ly/2Rnje69
via
IFTTT
No comments:
Post a Comment