ബിജെപി ക്ഷീണിക്കുമ്പോള്‍ സിപിഎം ഓടിയെത്തി സഹായിക്കുന്നു- രമേശ് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ബിജെപി ക്ഷീണിക്കുമ്പോള്‍ സിപിഎം ഓടിയെത്തി സഹായിക്കുന്നു- രമേശ് ചെന്നിത്തല

തിരുവനന്തപുരം:സർക്കാരും സിപിഎമ്മും നവേത്ഥാനത്തെ വർഗീയവത്കരിക്കുകയാണെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം- ആർ.എസ്.എസ് സംഘർഷം കേരളത്തെ ഭ്രാന്താലയമാക്കുന്നുവെന്നാരോപിച്ച്യുഡിഎഫ് നേതാക്കൾ നടത്തുന്നഏകദിനഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കകുയായിരുന്നു അദ്ദേഹം. കേരളത്തിലെ നവേത്ഥാന ചരിത്രത്തെ വളച്ചൊടിക്കാൻ സർക്കാരും സിപിഎമ്മും ശ്രമിക്കുന്നുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മതിലുണ്ടാക്കാൻ വന്നപ്പോൾ കേരളത്തിൽ നവേത്ഥാനത്തിന് നേതൃത്വം കൊടുത്ത കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ മുന്നണിപ്പോരാളികളെ സർക്കാർ മറന്നു. മത ഫാസിസവും രാഷ്ട്രീയ ഫാസിസവും ഒന്നിച്ചു ചേർന്ന് അക്രമപരമ്പരകൾ അഴിച്ചുവിട്ടുകൊണ്ട് കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാൻ ആർ.എസ്.എസും സിപിഎമ്മും ബിജെപിയും ശ്രമിക്കുകയാണ്. ഇതാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നും ചെന്നിത്തല പറഞ്ഞു. വർഗിയതയ്ക്കെതിരെ മൃദുവർഗീയതകൊണ്ടല്ല മതേതരത്വം കൊണ്ടുവേണം നേരിടാനെന്നും സമരത്തിൽ രമേശി ചെന്നിത്തല പറഞ്ഞു. സർക്കാർ ജനങ്ങളെ ജാതിയും മതവും തിരിച്ച് കള്ളികളിലാക്കി നിർത്തിയിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ശബരിമല വിഷയത്തിൽ കേരളത്തെ ഭിന്നിപ്പിച്ച മുഖ്യമന്ത്രി അത് തുടർന്നുപോകാനാണ് ആലോചിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അർധരാത്രിയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചത് ധീരമായ നടപടിയാണെന്ന് പിണറായി കരുതുന്നെങ്കിൽ അത് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി ക്ഷീണിക്കുന്ന അവസ്ഥയിലെല്ലാം സിപിഎം ഓടിയെത്തി സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. Content Highlights:Ramesha Chennithala critics CPM BJP clash over Sabarimala Issue


from mathrubhumi.latestnews.rssfeed http://bit.ly/2D3Nryu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages