കോഴിക്കോട്: കൊടുവള്ളിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ കാരാട്ട് റസാഖ് എം.എല്‍.എ സുപ്രീം കോടതിയെ സമീപിക്കും. എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് അദ്ദേഹത്തിന്റെ അംഗത്വം ഹൈക്കോടതി റദ്ദാക്കിയത്. ഇതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാന്‍ കോടതി വിധി 30 ദിവസത്തേക്ക് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.എ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
ഇടതു മുന്നണിയുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റസാഖ് അറിയിച്ചു. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.എ റസാഖ് പഞ്ചായത്ത് അംഗമായിരിക്കെ സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താവിന്റെ 20,000 രൂപ തട്ടിതെടുത്തെന്ന കേസ് നിലവിലുണ്ടായിരുന്നു. ഈ കേസില്‍ എം.എ റസാഖിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ഈ കേസിലെ പരാതിക്കാരനെ കണ്ടെത്തി വീഡിയോ ചിത്രീകരിച്ച് മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചുവെന്നാണ് കേസ്. വീഡിയോ പ്രചരണം വ്യക്തിഹത്യയാണെന്ന് ഹൈക്കോടതി വിലയിരുത്തി. കൂടാതെ വീഡിയോ നിര്‍മ്മിക്കാന്‍ ചെലവായ പണം തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താതിരുന്നത് അഴിമതിയാണെന്നും ഹൈക്കോടതി കണ്ടെത്തി. ഇതേതുടര്‍ന്നാണ് കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.
ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് വേണ്ടി പോലീസ് സ്‌റ്റേഷനില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത പ്രചരണ ജീപ്പിലാണ് വീഡിയോ പ്രചരണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹിയായ സുരേഷ് ഇക്കാര്യം തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രചരിപ്പിക്കുന്നതിന്റെ വീഡിയോയും പരാതിക്കാരനായ കെ.പി മുഹമ്മദ് കോടതിയില്‍ ഹാജരാക്കി.
from mangalam.com http://bit.ly/2Fxz9bM
via IFTTT
No comments:
Post a Comment