ഇടുക്കി : അമ്മയേയും മകളേയും ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്കും വധശിക്ഷ. രണ്ടാം പ്രതി ജോമോനെയാണ് തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.കെ. സുജാത ഇന്ത്യന്‍ ശിക്ഷാ നിയമം 449, 376, 302 എന്നീ വകുപ്പുകള്‍ പ്രകാരം വധശിക്ഷയ്ക്ക് വിധിച്ചത്.
ഈ കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവലില്‍ പുതുവല്‍തടത്തില്‍ രാജേന്ദ്രനെ 2012 ജൂണ്‍ 20ന് മരണം വരെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നു. രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും വധശിക്ഷ ശരിവച്ചു കൊണ്ട് ഹൈക്കോടതി കഴിഞ്ഞ ഒക്‌ടോബര്‍ 30 ന് ഉത്തരവായിരുന്നു.
2007 ഡിസംബര്‍ രണ്ടിന് രാത്രി 11 നും പുലര്‍ച്ചെ 5 മണിക്കുമിടയിലായിരുന്ന സംഭവം. പീരുമേട് 57-ാം മൈലില്‍ വലിയവളവിന് താഴെ വള്ളോംപറമ്പില്‍ മോളി (55), മകള്‍ നീനു (22) എന്നിവരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് വിധി.
from mangalam.com http://bit.ly/2MeeREJ
via IFTTT
No comments:
Post a Comment