ന്യുഡല്‍ഹി: സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് സ്വയം പിന്മാറി. ജസ്റ്റീസ് എ.കെ സിക്രി അധ്യക്ഷനായ രണ്ടാം നമ്പര്‍ കോടതിയില്‍ ഹര്‍ജി കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഈ മാസം 24ന് ഹര്‍ജി പരിഗണിക്കും.
സി.ബി.ഐ മേധാവിയെ തെരഞ്ഞെടുക്കുന്ന പാനലില്‍ അംഗമായതിനാലാണ് ചീഫ് ജസ്റ്റീസിന്റെ പിന്മാറ്റം. മുന്‍പ്, മുന്‍ സി.ബി.ഐ മേധാവിയായിരുന്ന അലോക് വര്‍മ്മയെ അവധിയില്‍ അയച്ച സര്‍ക്കാര്‍ നടപടി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് റദ്ദാക്കുകയും വര്‍മ്മയെ വീണ്ടും മേധാവിയായി നിയമിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി, ചീഫ് ജസ്റ്റീസ്, ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് എന്നിവരടങ്ങിയതാണ് സെലക്ഷന്‍ പാനല്‍. സുപ്രീം കോടതി ഉത്തരവ് പ്രകാരം വീണ്ടും ഡയറക്ടര്‍ പദവിയില്‍ എത്തിയ അലോക് വര്‍മ്മയെ പിന്നീട് ചേര്‍ന്ന സെലക്ഷന്‍ പാനല്‍ നീക്കിയിരുന്നു. ചീഫ് ജസ്റ്റീസിനു പകരം അദേഹം നിര്‍ദേശിച്ച ജസ്റ്റീസ് സിക്രിയായിരുന്നു പാനലില്‍ പങ്കെടുത്തിരുന്നത്. പ്രതിപക്ഷത്തുനിന്നുള്ള മല്ലികാര്‍ജുന ഖാര്‍ഗെയുടെ വിയോജിപ്പോടെയായിരുന്നു നടപടി.
ഒക്‌ടോബറില്‍ അലോക് വര്‍മ്മയെയും ഡെപ്യൂട്ടി ഡയറക്ടറേയും നീക്കിയ കേന്ദ്രസര്‍ക്കാര്‍ നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടര്‍ ആയി നിയമിച്ചിരുന്നു. ഇദ്ദേഹത്തെ തന്നെ സെലക്ഷന്‍ പാനല്‍ വീണ്ടും നിയമിക്കുകയാണ് ഉണ്ടായത്.
സിബിഐ മേധാവി സ്ഥാനത്തുനിന്നും നീക്കപ്പെടുന്ന ആദ്യ ഡയറക്ടറാണ് അലോക് വര്‍മ്മ. പകരം നല്‍കിയ പദവി സ്വീകരിക്കാതെ അദ്ദേഹം സര്‍വീസില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു.
from mangalam.com http://bit.ly/2FGW9oS
via IFTTT
No comments:
Post a Comment