ശബരിമല വിഷയത്തില്‍ അതിവിചിത്ര വാദം നടത്തിയ മാതാ അമൃതാനന്ദമയിയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ദൈവങ്ങള്‍ക്കും ക്ഷേത്രപ്രതിഷ്ഠയ്ക്കും വ്യത്യാസമുണ്ടെന്നും അത് കടലിലെ മത്സ്യവും അക്വേറിയത്തിലെ മത്സ്യവും തമ്മിലുള്ള വ്യത്യാസമാണെന്നും പ്രസംഗത്തിനിടയില്‍ ചുണ്ടിക്കാട്ടിയിരുന്നു. അമൃതാനന്ദ മയിയുടെ ഈ പരാമര്‍ശമാണ് സ്വാമി സന്ദീപാനന്ദ ഗിരി പരിഹസിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം നടത്തിയത്.
മക്കളെ എന്ന ഹാഷ്ടാഗോടെ ആണ് സ്വാമിയുടെ വിമര്‍ശനം. അഖിലാണ്ഡകോടി ബ്രാഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ എന്നായിരുന്നു പരിഹാസം. കുറിപ്പിനു താഴെ കമന്റ് ബോക്‌സില്‍ സുച്ചിട്ടാല്‍ ലൈറ്റ് കത്തും ലൈറ്റിട്ടാല്‍ സുച്ച് കത്തൂല മക്കളെ എന്നും പരിഹാസേന കുറിച്ചു.
ശബരിമല ആചാരത്തെ മതസ്്യവുമായി ബന്ധപ്പെടുത്തിയ അമൃതാനന്ദമയിയുടെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ട്രോളിന് ഇടയാക്കിയിട്ടുണ്ട്. പ്രസംഗത്തിനിടെ 'അയ്യപ്പന്‍ കീ ജയ്' എന്ന് വിളിച്ചതും ട്രോളിന് കാരണമായി. ശബരിമല കര്‍മ്മ സമിതി പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ശബരിമല വിഷയത്തില്‍ അമൃതാനന്ദമയിയുടെ പ്രതികരണം.
[IMG]
[IMG]
[IMG]
from mangalam.com http://bit.ly/2CxL2e3
via IFTTT
No comments:
Post a Comment