മോണ്‍ടിറിയാല്‍: വിമാനത്തിന്റെ വാതില്‍ മഞ്ഞില്‍ ഉറഞ്ഞുപോയതിനാല്‍ മൈനസ് 30 ഡിഗ്രി കൊടും തണുപ്പില്‍ 250 വിമാനയാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍. അതിശൈത്യത്തിന്റെ ദുരിതം അനുഭവിക്കുന്ന കാനഡയില്‍ നിന്നുമാണ് വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. അമേരിക്കയില്‍ നിന്നും ഹോങ്കോംഗിലേക്ക് പറന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയവര്‍ക്കായിരുന്നു ദുരിതം.
ഒടുവില്‍ ഇവരെ ഞായറാഴ്ച രാവിലെ മറ്റൊരു വിമാനമെത്തിച്ച് അതിലേക്ക് മാറ്റിയപ്പോള്‍ ഇവര്‍ പിന്നിട്ടത് 15 മണിക്കുറിലധികം. ന്യൂജഴ്‌സിയിലെ ന്യൂമാര്‍ക്കില്‍ നിന്നും പറന്ന വിമാനം കാനഡയിലെ ഗുസ് ബേ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അടിയന്തിരമായി ഇറക്കേണ്ടി വന്നത്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് വാതില്‍ കുടുങ്ങിപ്പോയത്.
വാതില്‍ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ യാത്രക്കാര്‍ക്ക് കൊടും തണുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നു എന്നതിനാല്‍ യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ തന്നെ ഇരിക്കേണ്ട സ്ഥിതിയിലായി. പലരും തണുത്തുവിറയ്ക്കുകയായിരുന്നു. വിമാന ജീവനക്കാര്‍ നല്‍കിയ കമ്പളിക്കും തണുപ്പിനെ അതിജീവിക്കാനായില്ല. ഇതിനൊപ്പം ആഹാരവും വെള്ളവും കിട്ടാതെ വലയുകയും ചെയ്തു. പത്തു മണിക്കൂറിന് ശേഷമാണ് ഫാസ്റ്റ്ഫുഡ് ചെയിനെ ബന്ധപ്പെട്ട് ആഹാരം എത്തിച്ചത്. രക്ഷാവിമാനം എത്തിയതോടെയാണ് ദുരിതം തീര്‍ന്നത്.
യാത്രക്കാര്‍ക്ക് മറ്റൊരു സൗകര്യം ഒരുക്കി നല്‍കിയ ശേഷം വിമാനം ന്യൂ മാര്‍ക്കിലേക്ക് തന്നെ തിരികെ പോകുകയും പഴയ സ്ഥലത്ത് തിരിച്ചെത്തുകയും ചെയ്തു. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ വിമാനക്കമ്പനി മാപ്പു പറഞ്ഞിട്ടുണ്ട്.
from mangalam.com http://bit.ly/2DovT0g
via IFTTT
No comments:
Post a Comment