കാമുകനെ കൂട്ടിപിടിച്ച് ഭര്‍ത്താവിനെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു, സുഹൃത്തിന്റെ സഹായത്തോടെ ഉപേക്ഷിച്ചു, ഒടുവില്‍ മൂന്നുപേരും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

കാമുകനെ കൂട്ടിപിടിച്ച് ഭര്‍ത്താവിനെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു, സുഹൃത്തിന്റെ സഹായത്തോടെ ഉപേക്ഷിച്ചു, ഒടുവില്‍ മൂന്നുപേരും അറസ്റ്റില്‍

ജാംഷെഡ്പുര്‍: ഭാര്യയുടെ അവിഹിത ബന്ധത്തെയും ഭര്‍ത്താവിന്റെ മദ്യപാനത്തെയും ചൊല്ലിയുള്ള വഴക്ക് ഭര്‍ത്താവിന്റെ ജീവനെടുത്തു. കാമുകനെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഒരു ദിവസം മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നിട് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ഉപേക്ഷിക്കുകയും ചെയ്തു. പോലീസിന്റെ അന്വേഷണത്തില്‍ മൂന്നംഗ സംഘം പിടിയിലായി. ഝാര്‍ഖണ്ഡിലെ ജാംഷെഡ്പുരിലാണ് ഈ സംഭവം.

വസ്തു ഇടപാടുകാരനായ തപന്‍ ദാസ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശ്വേത ദാസിന് മറ്റൊരു യുവാവുമായി ഉണ്ടായിരുന്ന ബന്ധത്തെ ചൊല്ലി ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നു. വഴക്ക് രൂക്ഷമായതോടെ തപന്‍ ദാസിനെ വധിക്കാന്‍ ഭാര്യയും കാമുകന്‍ സുമിത് സിംഗും തീരുമാനിക്കുകയായിരുന്നു. ജനുവരി 12ന് രാത്രി മദ്യപിച്ച് വീട്ടിലെത്തിയ തപന്‍ ദാസിനെ ഭാര്യയും കാമുകനും സുഹൃത്ത് സോനു ലാലും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പിറ്റേന്ന് മൃതദേഹം ഫ്രിഡ്ജ് ഉള്‍പ്പെടെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ബാരബാങ്കിയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

തപന്‍-ശ്വേത ദമ്പതികള്‍ക്ക് എട്ടു വയസ്സുള്ള മകളുണ്ട്. തപന്റെ മദ്യപാനത്തെ ചൊല്ലിയും ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. അതിനിടെയാണ് മൂന്നുമാസം മുന്‍പ് ശ്വേത ഫേസ്ബുക്ക് വഴി സുമിത് സിംഗിനെ പരിചയപ്പെട്ടത്. സംഭവദിവസം ശ്വേത വിളിച്ചതു പ്രകാരമാണ് ഇരുവരും അവരുടെ ഫ്‌ളാറ്റില്‍ എത്തിയത്. സുമിതും സോനുവും ജനുവരി 12ന് വൈകിട്ട് ശ്വേതയുടെ ഫ്‌ളാറ്റില്‍ വരുന്നതിന്റേയും പിറ്റേന്ന് രാവിലെ പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. അഭിസര്‍ രാജു എന്നയാളുടെ ഓട്ടോറിക്ഷയിലാണ് മൃതദേഹം കയറ്റിയത്. ഇയാളെ പിടികൂടാനുണ്ടെന്ന് പോലീസ് പറയുന്നു.

മൂന്നു മൊബൈല്‍ ഫോണുകളും ഒരു ബൈക്കും സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനും ശ്വേത ശ്രമിച്ചുവെന്നു പോലീസ് പറയുന്നു. സംഭവദിവസം വീട്ടിലെത്തിയ തപന്‍ ഒന്നരലക്ഷം രുപയുമെടുത്ത് പുറത്തേക്ക് പോയെന്നാണ് ശ്വേത പോലീസിനോട് പറഞ്ഞത്. മൂന്നു ദിവസം കാത്തിരുന്നിട്ടും കാണാത്തതിനെ തുടര്‍ന്ന് തപനെ 'കാണ്‍മാനില്ലെന്ന്' കാണിച്ച് അവര്‍ പരാതിയും നല്‍കിയിരുന്നു.



from mangalam.com http://bit.ly/2CBnYuT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages