പള്ളിക്കത്തോട് : പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ഉപദ്രവിക്കാനുള്ള തമിഴ്നാട്ടുകാരന്റെ ശ്രമം വഴിയാത്രക്കാരന്‍ തടഞ്ഞു. അക്രമി പെണ്‍കുട്ടിയെ റബ്ബര്‍തോട്ടത്തിലേക്ക് വലിച്ചുകയറ്റിയെങ്കിലും മോട്ടോര്‍ബൈക്കില്‍ അതുവഴി പോയ യുവാവ് അപ്രതീക്ഷിതമായി ഇടപെടുകയും സാഹസീകമായി രക്ഷപ്പെടുത്തുകയും ചെയ്തു. പ്രതിയെ ഓടിച്ചിട്ട് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കാനും കഴിഞ്ഞു.
ചെങ്ങളം മുതുകുന്നേൽ പാത്തിക്കൽ ജിംസൺ ജോസഫാ(42)ണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. മാർത്താണ്ഡം സ്വദേശി പ്രിൻസ്സ്കു കുമാര്‍ എന്ന 38 കാരനും. ഇയാളെ പോലീസ് റിമാൻഡ് ചെയ്തു. ചെങ്ങളത്തു ഫർണിച്ചർ വ്യാപാരിയായ ജിംസൺ സുഹൃത്തിനെ വീട്ടിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു നാടകീയ സംഭവം. സ്കൂട്ടറിൽ പോകുമ്പോള്‍ ജിംസൺ അസ്വഭാവികമായി പെണ്‍കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയായിരുന്നു.
നിലവിളി കേട്ട്സ്കൂട്ടർ നിർത്തി നോക്കുമ്പേഴേക്കും പ്രതി ഓടി. പിന്നാലെ ഓടി ഇയാളെ ജിംസൺ കീഴടക്കി. നാട്ടുകാർ ഇയാളെ പിടിച്ച് പൊലീസിൽ ഏൽപിച്ചു. ഇയാളുടെ പോക്കറ്റിൽനിന്നു ബ്ലേഡ് കണ്ടെടുത്തു. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ പോയി മടങ്ങിയ വിദ്യാർഥിനി വീട്ടിലേക്കു തനിച്ചുപോകുമ്പോള്‍ പെണ്‍കുട്ടിയെ പിടികൂടിയ തമിഴ്നാട്ടുകാരന്‍ റബർതോട്ടത്തിലേക്കു വലിച്ചു കൊണ്ടുപോകുമ്പോഴായിരുന്നു ജിംസണ്‍ കാണുന്നത്.
ജിംസണ്‍ എത്തിയതോടെ പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടിക്കളയുകയായിരുന്നു. എന്നാല്‍ വിടാതെ പിന്നാലെ ഓടി ജിംസണ്‍ അക്രമിയെ
പിടികൂടി. ഒരു നിമിഷം പോലും പാഴാക്കാതെ ജിംസൺ നടത്തിയ സാഹസികശ്രമമമാണു വിദ്യാർഥിനിക്കു തുണയായത്.
from mangalam.com http://bit.ly/2RDyBHH
via IFTTT
No comments:
Post a Comment