ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ചു. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് ദ്വീപരാജ്യമായ ആന്റിഗ്വയില്‍ കഴിയുന്ന ചോക്‌സിക്ക് അവിടുത്തെ പൗരത്വമുണ്ട്. ഇന്ത്യയിലെ കോടതിയില്‍ നടക്കുന്ന ഏതെങ്കിലും നിയമനടപടികളുടെ ഭാഗമായല്ല ഈ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ ചോക്‌സിയുടേയും അനന്തരവന്‍ നിരവ് മോഡിയുടേയും പാസ്‌പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം അസാധുവാക്കിയിരുന്നു. തട്ടിപ്പിനു ശേഷം ആന്റിഗ്വയിലേക്ക് കടന്ന ചോക്‌സി അവിടെ പൗരത്വം നേടുകയായിരുന്നു. ഇന്ത്യയിലെ ബാധ്യത തിരിച്ചടയ്ക്കാന്‍ തയ്യറാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ ബാങ്കിനെ ഏതെങ്കിലും വിധത്തില്‍ വഞ്ചിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചോക്‌സി പറയുന്നു.
തനിക്കെതിരായ കേസ് നിരവ് മോഡിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നും ചോക്‌സി അവകാശപ്പെടുന്നു. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും ചോക്‌സിക്കെതിരെ വെവ്വേറെ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ബാങ്കിലെ ജീവനക്കാരും ഇതില്‍ പ്രതികളാണ്.
from mangalam.com http://bit.ly/2MqeTtq
via IFTTT
No comments:
Post a Comment