ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് സാധ്യത തേടുമെന്ന് ആര്‍.എസ്.എസ് സംസ്ഥാന അധ്യക്ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് സാധ്യത തേടുമെന്ന് ആര്‍.എസ്.എസ് സംസ്ഥാന അധ്യക്ഷന്‍

കൊച്ചി: ജനുവരി 28 ലെ വിധിയും എതിരാവുകയും സ്ഥിതി വഷളാവുകയും ചെയ്താൽ ശബരിമല യുവതി പ്രവേശന വിഷയത്തിൽ കേന്ദ്ര ഇടപെടൽ അനിവാര്യമാകുമെന്ന് ആർഎസ്എസ് സംസ്ഥാന അധ്യക്ഷൻ പി.ഇ.ബി മേനോൻ. നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്രത്തിന് ഓർഡിനൻസ് കൊണ്ടുവരാമെന്ന് അദ്ദേഹം പറഞ്ഞു. ഓർഡിനൻസ് എന്നത് അവസാനത്തെ നടപടിയാണെന്നും അതിനാലാണ് ഇപ്പോൾ കേന്ദ്രത്തിന് അത് കൊണ്ടുവരാനാകാത്തതെന്നും പി.ഇ.ബി. മേനോൻ വ്യക്തമാക്കുന്നു. പ്രശ്നങ്ങൾ തീരുമെങ്കിൽ ഓർഡിൻസിന്റെ ആവശ്യമുണ്ടാകില്ല. സമ്മർദ്ദം ശക്തമായാൽ അവസാനത്തെ നടപടിയെന്ന നിലയ്ക്ക് കേന്ദ്രത്തിന് ഓർഡിൻസ് കൊണ്ടുവരേണ്ടിവരുമെന്നും പി.ഇ.ബി. മേനോൻ പറഞ്ഞു. ശബരിമലയിൽ സ്ത്രീകളെ ഒളിച്ചുകടത്തിയപ്പോൾ വിജയിച്ചത് പിണറായിയുടെ പിടിവാശിയാണ്. പ്രശ്നത്തിൽ പരിഹാരമാകുന്നതുവരെ ശബരിമല കർമസമിതിക്ക് ആർ.എസ്.എസ് എല്ലാ പിന്തുണയും നൽകുമെന്നും പി.ഇ.ബി മേനോൻ വ്യക്തമാക്കി. മുമ്പ് നടന്ന ഹർത്താലുകളോട് ജനങ്ങൾക്ക് അതൃപ്തിയുണ്ടായേക്കാമെങ്കിലും ഇന്നത്തെ ഹർത്താൽ പൊതുസമൂഹം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ചെയ്ത പ്രവൃത്തിയോടുള്ള പ്രതിഷേധം ഹർത്താലിലൂടെല്ലാതെ പ്രകടിപ്പിക്കാൻ സാധിക്കില്ല. അയ്യപ്പജ്യോതിയുമായി താരതമ്യം ചെയ്യുമ്പോൾ വനിതാ മതിൽ പരാജയമായിരുന്നു. അതിനാലാണ് ഇവരെ ശബരിമലയിൽ കയറ്റിയത്. ഒരു വാശിയുടെ പുറത്താണ് ഇത് നടപ്പിലാക്കിയത്. ഭരണകർത്താവിന് യോജിച്ച നടപടിയായിരുന്നില്ല ഇതെന്നും ആർ.എസ്.എസ് സംസ്ഥാന അധ്യക്ഷൻ വിമർശിച്ചു. Content Highlights: Sabarimala Women Entry Controversy, will seeks ordinance say RSS State Cheif


from mathrubhumi.latestnews.rssfeed http://bit.ly/2SxI7IR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages