ശ്രീധരന്‍ പിള്ളയുടെയും സുരേന്ദ്രന്റെയും വാര്‍ത്താസമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചു: കെ.പി. ശശികലയേയും 'പാടെ തള്ളി' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ശ്രീധരന്‍ പിള്ളയുടെയും സുരേന്ദ്രന്റെയും വാര്‍ത്താസമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചു: കെ.പി. ശശികലയേയും 'പാടെ തള്ളി'

തിരുവനന്തപുരം: ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെയും കോഴിക്കോട് കെ. സുരേന്ദ്രന്റെയും വാര്‍ത്താസമ്മേളനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയുടെ വാര്‍ത്താസമ്മേളനം കോട്ടയം പ്രസ് ക്ലബില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് മാധ്യമങ്ങള്‍ അറിയിച്ചു.

അക്രമികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകര്‍ നിര്‍ത്തിവച്ചത്. ശബരിമല കര്‍മ്മ സമിതിയുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടന്നാണ് തീരുമാനം. ബി.ജെ.പിയുടെ പരിപാടികളും ബഹിഷ്‌കരിക്കും. പ്രതിഷേധ സൂചകമായാണ് നേതാക്കന്മാരുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചത്.

സംസ്ഥാനത്ത് ഇന്ന് മാത്രം നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് മാത്രം പത്തിലേറെ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായി കെ.യു.ഡബ്ല്യു.ജെ ഭാരവാഹികള്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതേതുടര്‍ന്നാണ് ബി.ജെ.പി പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.



from mangalam.com http://bit.ly/2s6bvu6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages