തിരുവനന്തപുരം: ശബരിമലയിൽ പോലീസ് സംരക്ഷണത്തിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പറിയിച്ച് നിരീക്ഷക സമിതിയുടെ റിപ്പോർട്ട്. യുവതികൾക്ക് പോലീസ് സംരക്ഷണം നൽകുന്നത് മറ്റ് വിശ്വാസികളുടെ അവകാശത്തെയും സുരക്ഷയെയും ബാധിക്കുന്നതായി നിരീക്ഷക സമിതി കണ്ടെത്തി. നിലവിലെ സ്ഥിതിയിൽ നിഷ്കളങ്കരായ വിശ്വാസികൾ അപകടത്തിൽപ്പെടാനും മരിക്കാനും വരെ സാധ്യതയുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു. പോലീസ് നടപടികളിൽ ആശങ്ക പ്രകടിപ്പിക്കുന്ന നിരീക്ഷക സമിതി റിപ്പോർട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു. മകരവിളക്ക് കാലത്ത് തിരക്ക് കൂടുമ്പോൾ ഭക്തർക്ക് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഒന്നോ രണ്ടോ യുവതികൾക്ക് വേണ്ടി പോലീസ് സുരക്ഷ ഒരുക്കുന്നത് ഒഴിവാക്കണമെന്നും പ്രത്യേക സംരക്ഷണം വിശിഷ്ട വ്യക്തികൾക്ക് മാത്രമായി ചുരുക്കണമെന്നും നിരീക്ഷക സമിതി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ശബരിമലയിലെ ക്രമസമാധാന ചുമതല പോലീസിനാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ശബരിമലയിലെ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ ദേവസ്വം മന്ത്രിക്കെതിരേയും പരാമർശമുണ്ട്. ചില കേന്ദ്രങ്ങൾ നിരീക്ഷക സമിതിക്കെതിരേ നിരന്തരം വിമർശിക്കുന്നതായും, യുവതീപ്രവേശനത്തിൽ ആരും സമിതിയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നുംനിരീക്ഷക സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. Content Highlights:sabarimala observation committee report against police actions
from mathrubhumi.latestnews.rssfeed http://bit.ly/2ArWp6M
via
IFTTT
No comments:
Post a Comment