തിരുവനന്തപുരം: തനിക്ക് നേരെയുള്ള വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം ഞാൻ കേൾക്കുന്നു. അങ്ങനെയൊരു ജാതിക്കാരനായി അവരെന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരികുന്നുണ്ട്. പണ്ട് ചാതുർവർണ്യം നിലനിൽക്കുന്ന സമയത്ത് ഇന്ന ജാതിയിലുള്ളവർ ഇന്ന തൊഴിലേ എടുക്കാൻ പാടുള്ളുവെന്നുണ്ട്. എന്റെ അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു ജ്യേഷ്ഠൻമാരും ചെത്തു തൊഴിലാണ് എടുത്തിരുന്നത്. അപ്പോൾ വിജയനും ചെത്തു തൊഴിലേ എടുക്കാൻ പാടുള്ളുവെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടാകും. അവരോടെന്ത് പറയാനാണ്. കാലം മാറിപ്പോയല്ലോ. പുതിയ കാലമല്ലേ, ഇതൊക്കെ പറയുന്നവർഅത് മനസ്സിലാക്കുന്നത് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. Content Highlights:Chief Minister Pinarayi Vijayan, responding to personal attacks
from mathrubhumi.latestnews.rssfeed http://bit.ly/2SEjQRK
via
IFTTT
No comments:
Post a Comment