കൊച്ചി: കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി അതിന്റെ വയറ്റില്‍ ചവിട്ടി കോഴികളെ പുറത്തെടുത്ത സംഭവത്തില്‍ വനംവകുപ്പിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. പാമ്പുപിടുത്ത വിദഗ്ധനായ അരങ്ങമാനത്തെ മുഹമ്മദാണ് പെരുമ്പാമ്പിനെ പിടികൂടിയ ശേഷം വയറ്റില്‍ ചവിട്ടി വിഴുങ്ങിയ കോഴികളെ പുറത്തെടുത്തത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍മാസത്തില്‍ ചട്ടഞ്ചാലിലെ ഒരു വീട്ടില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടുന്നതിന് ഇടയിലാണ് സംഭവം. പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറില്‍ ചവിട്ടി 2 കോഴികളെ പുറത്ത് ചാടിച്ചിരുന്നു. ഈ വീഡിയോ ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുശ്രദ്ധയില്‍പ്പെട്ട അനിമല്‍ ലീഗര്‍ ഫോഴ്‌സ് ഇന്റഗ്രേഷന്റെ ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍ നായര്‍ ഇതിനെതിരെ വനംവകുപ്പിനെ സമീപിക്കുകയായിരുന്നു. പെരുമ്പാമ്പിനോട് ക്രൂരത കാണിച്ചെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു എയ്ഞ്ചല്‍ നായരുടെ ആവശ്യം.
വനംവകുപ്പ് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാവാതിരുന്നതിന് പിന്നാലെ എയ്ഞ്ചല്‍ നായര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതി ഫയലില്‍ സ്വീകരിച്ചാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. വനംവകുപ്പിനു ജില്ലയില്‍ പാമ്പ് പിടുത്തക്കാരില്ലാത്തതിനാല്‍ നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടാന്‍ ഉപയോഗിക്കുന്ന താല്‍ക്കാലിക ജീവനക്കാരന്‍ കൂടിയാണ് മുഹമ്മദ്.
from mangalam.com http://bit.ly/2Ct7pku
via IFTTT
No comments:
Post a Comment