കോട്ടയം: വൈകാതെ തന്നെ തന്റെ പ്രീയപ്പെട്ട പായ്‌വഞ്ചി പ്രയാണത്തിലേക്കും മടങ്ങിയെത്തണമെന്നാണ് ആഗ്രഹമെന്ന് മലയാളി നാവികന്‍ അഭിലാഷ് ടോമി. ദേശീയ ഏജന്‍സിക്ക് അഭിമുഖത്തിലാണ് അഭിലാഷ് തന്റെ ആഗ്രഹങ്ങള്‍ പങ്കുവച്ചത്.
ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ പെട്ട അഭിലാഷ് ടോമി ഇപ്പോള്‍ ചികിത്സയിലാണ്.
''ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഏറ്റ പരിക്കുക്കളില്‍ നിന്നും മോചിതനായിക്കൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ താന്‍ പൂര്‍ണാരോഗ്യം തിരിച്ചെടുക്കും. അത് കഴിഞ്ഞാല്‍ ഉടനെ കടലിലേക്ക് മടങ്ങണം. അന്നുണ്ടായ പരിക്ക് ഗുരുതരമായിരുന്നു. ആ പരിക്കുകളുമായി മൂന്ന് ദിവസത്തോളം കഴിയുകയും ചെയ്തു.''
അപകടത്തില്‍ നിന്നും രക്ഷപെട്ട് രണ്ട് ദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചിരുന്നു. പരിക്കുകളില്‍ നിന്നും മോചിതനായി എനിക്ക് കടലിലേക്ക് മടങ്ങിയെത്തണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും അഭിലാഷ് പറഞ്ഞു.
2018 ജൂലൈ ഒന്നിനാണ് ഫ്രാന്‍സില്‍ നിന്നും ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആരംഭിച്ചത്. തുരിയ എന്ന പായ്‌വഞ്ചിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ എത്താന്‍ 3300 കിലോമീറ്റര്‍ അകലെവച്ചാണ് അപകടത്തില്‍പെട്ടത്.
ശക്തമായ കാറ്റില്‍പെട്ട് 14 മീറ്ററോളം ഉയര്‍ന്ന് തിരമാലയില്‍പെട്ട് അഭിലാഷിന്റെ പായ്മരം ഒടിഞ്ഞ് പുറത്തുവീഴുകയായിരുന്നു. അപകടത്തില്‍ അഭിലാഷിന്റെ നടുവിനാണ് പരിക്കേറ്റത്.
2013ല്‍ നടത്തിയ സാഹസീക യാത്രയിലാണ് അഭിലാഷ് ശ്രദ്ധപിടിച്ചു പറ്റിയത്. 2012ല്‍ മുംബൈയില്‍ നിന്നും തുടങ്ങി 23,100 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ച് 2013 ഏപ്രില്‍ ആറിന് മുംബൈയില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു.
from mangalam.com http://bit.ly/2FvzKe8
via IFTTT
No comments:
Post a Comment