'ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു' ; അമേരിക്കന്‍ ജനതയെ ഇന്നലെ ഞെട്ടിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്ത? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

'ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു' ; അമേരിക്കന്‍ ജനതയെ ഇന്നലെ ഞെട്ടിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്ത?

'അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഡൊണാള്‍ഡ് ട്രംപ് ഒഴിഞ്ഞു' ലോകത്തെ വരെ ഞെട്ടിക്കാന്‍ പോന്ന വാര്‍ത്ത ഇന്നലെ പ്രഭാതത്തില്‍ അമേരിക്കന്‍ ജനതയെ ശരിക്കും വിരട്ടി. വാര്‍ത്ത പുറത്തു വിട്ടതാകട്ടെ അമേരിക്കന്‍ പത്രങ്ങളിലെ പ്രമുഖന്‍ വാഷിംഗ്ടണ്‍ പോസ്റ്റും. തലക്കെട്ട് കണ്ട് പലരും ഉറക്കത്തില്‍ നിന്നു പോലും ചാടിയെഴുന്നേറ്റു. യഥാര്‍ത്ഥ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേ ഔട്ടില്‍ അതെ വലിപ്പത്തില്‍ ബ്രോഡ് ഷീറ്റ് മാതൃകയില്‍, അതെ തരത്തിലുള്ള ടൈറ്റിലില്‍ വാര്‍ത്ത പുറത്തുവിട്ടത് പക്ഷേ അമേരിക്കന്‍ പത്രഭീമന്റെ ഡ്യൂപ്പായിരുന്നെന്ന് മാത്രം.

പൊട്ടിപ്പോകാവുന്ന അവസ്ഥയില്‍ ഇരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തില്‍ വാര്‍ത്ത അമേരിക്കന്‍ ജനതയെ ആദ്യം ഒന്നു അമ്പരപ്പിക്കാന്‍ പോന്നതായിരുന്നു എങ്കിലും പത്രത്തിന്റെ തീയതി കണ്ടതോടെയാണ് എല്ലാവര്‍ക്കും കയ്യിലിരിക്കുന്നത് വ്യാജനാണെന്ന് മനസ്സിലായത്. പത്രത്തിന്റെ തീയതി 2019 മെയ് 1 എന്നായിരുന്നു എഴുതിയിരുന്നത്. ആദ്യ പേജില്‍ ലീഡ് സ്‌റ്റോറി ആയിട്ടാണ് ട്രംപിന്റെ വൈറ്റ്ഹൗസ് പടിയിറക്കം സംബന്ധിച്ച് ഭാവനയില്‍ രൂപപ്പെടുത്തിയ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം പത്രത്തിന്റെ ഉള്‍പേജുകളില്‍ പൊതുവായ ചില രാഷ്ര്ടീയ വാര്‍ത്തകളും ഉണ്ടായിരുന്നു. കഥകള്‍ വ്യാജമാണെന്ന് ഊഹിക്കാവുന്ന തരത്തില്‍ വാര്‍ത്തകളൊക്കെ സ്ത്രീകളുടെ പേരുകളിലായിരുന്നു.

വാഷിംഗ്ടണ്‍ പോസ്റ്റ് വെബ്‌സൈറ്റിന്റെ തനി മാതൃകയില്‍ നിര്‍മിച്ച സൈറ്റില്‍ ഈ പത്രത്തിന്റെ പിഡിഎഫ് രൂപത്തിലുള്ള മുഴുവന്‍ രൂപവും ലഭ്യമാക്കിയിരുന്നു. എന്തായാലും അമേരിക്കക്കാരില്‍ ഒരു നല്ല വിഭാഗവും കൊതിക്കുന്ന ഈ വ്യാജ വാര്‍ത്തയ്ക്കും പത്രത്തിന് പിന്നില്‍ ആരാണ് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. പണ്ട് ഇതേ മാതൃകയില്‍ ന്യൂ യോര്‍ക്ക് ടൈംസിനെ കുടുക്കിയ 'മൂവ് ഓണ്‍' സംഘടനയെയാണ് എല്ലാവര്‍ക്കും പ്രാഥമിക സംശയം. അതേസമയം തങ്ങള്‍ക്കും ഈ വാര്‍ത്ത കേള്‍ക്കാനും പറയാനുമൊക്കെ ആഗ്രഹമുണ്ട്. പക്ഷെ ഇത് ചെയ്തത് ഞങ്ങള്‍ അല്ല എന്ന ഈ ഗ്രൂപ്പ് ട്വിറ്ററില്‍ തുറന്നെഴുതി രംഗത്ത് വന്നു. തങ്ങളുടെ മാതൃകയില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ പത്രം തങ്ങള്‍ അച്ചടിച്ചതല്ല എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വായനക്കാരെ അറിയിച്ചിട്ടുണ്ട്. പക്ഷേ തങ്ങളുടെ പേരും ഡിസൈനും അതുപോലെ കോപ്പിയടിച്ചതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വ്യക്തമാക്കിയിട്ടില്ല.

എന്തായാലും വ്യാജ വാഷിംഗ്ടണ്‍ പോസ്റ്റിന് പിന്നില്‍ തങ്ങളാണെന്ന് വെളിപ്പെടുത്തി 'യെസ് മെന്‍' എന്ന സംഘടന എത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തോടുള്ള അതൃപ്തിയാണ് ഇതിന് കാരണമെന്ന് സംഘടനയെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ട്രംപ് ഭരണത്തില്‍ നിരാശയനുഭവിക്കുന്നവര്‍ക്ക് ഇത്തിരി നേരമെങ്കിലും സന്തോഷവും പ്രതീക്ഷയും നല്‍കാനാണ് ഈ പത്രം ഇറക്കിയതെന്നാണ് സംഘത്തിന്റെ വാദം. 12 പേര്‍ ഈ വ്യാജപത്രത്തിന്റെ ഡിസൈന്‍ ചെയ്യാനും 25 പേര്‍ ഇത് വിതരണം ചെയ്യാനും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ലേഖനങ്ങളെല്ലാം എഴുതിയത് എല്‍ ഇ കുഫ്മാനെ പോലുള്ള പ്രമുഖ ആക്ടിവിസ്റ്റുകളാണ്.



from mangalam.com http://bit.ly/2Rx4l1q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages