ദെഹ്റാദൂൺ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെക്കുറിച്ചുള്ള നിലപാടിൽ മാറ്റംവരുത്തി ബിജെപി എംപി സരോജ് പാണ്ഡെ. രാഹുൽ പക്വത പ്രകടിപ്പിച്ച് തുടങ്ങിയെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. കോൺഗ്രസ് അധ്യക്ഷൻ അടുത്തിടെ നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ സംബന്ധിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം. ഛത്തീസ്ഗഢിൽനിന്നുള്ള ബിജെപിയുടെ രാജ്യസഭാ എം.പിയായ സരോജ് പാണ്ഡെ നേരത്തെ രാഹുലിനെതിരെ രൂക്ഷ വിമർശമുന്നയിച്ചത് വാർത്തയായിരുന്നു. 40 വയസിനുശേഷവും കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നയാളെ അറിവുള്ള വ്യക്തിയെന്ന് വിശേഷിപ്പിക്കാനാവില്ലെന്നായിരുന്നു സരോജ് പാണ്ഡെ മുമ്പ് അഭിപ്രായപ്പെട്ടിരുന്നത്. ഈ നിലപാടിലാണ് അവർ മാറ്റംവരുത്തിയിട്ടുള്ളത്. വ്യാപം അഴിമതി കോൺഗ്രസ് രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് എങ്ങനെയാണെന്ന് നാം കണ്ടതാണെന്ന് സരോജ് പാണ്ഡെ ചൂണ്ടിക്കാട്ടി. എന്നാൽ വ്യാപം ആരോപണം ഫലപ്രദമായി ഉപയോഗിക്കാൻ അവർക്ക് കഴിഞ്ഞില്ല. ബിജെപി ഒരു തരത്തിലുള്ള അഴിമതിയും നടത്തുന്നില്ല എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം റഫാൽ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളതെന്നും സരോജ് പാണ്ഡെ പറഞ്ഞു. പോയവർഷമാണ് രാഹുലിനെതിരെ പാണ്ഡെ രൂക്ഷ വിമർശം ഉന്നയിച്ചത്. അദ്ദേഹം നടത്തുന്ന പരാമർശങ്ങൾ അമ്പരപ്പിക്കുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം പലതും പഠിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ പഠിക്കുന്നതിന് ഒരു പ്രായമുണ്ട്. 40 വയസിനുശേഷവും പഠിക്കാൻ ശ്രമിക്കുന്നവരെ അറിവുള്ളവരെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും അവർ പറഞ്ഞിരുന്നു. Content Highlights:Saroj Pandey, BJP MP, Rahul Gandhi
from mathrubhumi.latestnews.rssfeed http://bit.ly/2HnrKxp
via
IFTTT
No comments:
Post a Comment