ന്യൂഡല്‍ഹി: പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഴിമതിക്കാരുടെ കൂട്ടായ്മയാണ് മഹാസഖ്യമെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. മഹാരാഷ്ട്രയിലേയും ഗോവയിലേയും ബി.ജെ.പി പ്രവര്‍ത്തകരുമായുള്ള വീഡിയോ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പര സഖ്യം രൂപീകരിച്ചുവെങ്കില്‍ ബി.ജെ.പിയുടെ സഖ്യം രാജ്യത്തെ 125 കോടി ജനങ്ങളുമായിട്ടാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
കൊല്‍ക്കത്തയിലെ പ്രതിപക്ഷ വേദിയില്‍ എത്തിയവരില്‍ ഭൂരിപക്ഷവും സ്വാധീനമുള്ളവരുടെ മക്കളോ മക്കളെ രാഷ്ട്രീയത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നവരോ ആണ്. അവര്‍ക്ക് ധനശക്തിയുണ്ട്. നമുക്ക് ജനശക്തിയും. ഇതില്‍ എത് സഖ്യമാണ് ശക്തമെന്ന് പ്രധാനമന്ത്രി പ്രവര്‍ത്തകരോട് ചോദിച്ചു. ആസന്നമായ തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് ഇപ്പോഴേ ചിലര്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെ കുറ്റം പറയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിക്കുന്നത്. പ്രതിപക്ഷ സഖ്യം തനിക്കെതിരെയല്ല, രാജ്യത്തിന് എതിരാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിവസവും പ്രതിപക്ഷ സഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി രംഗത്ത് വരുന്നത്.
മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ വിളിച്ചു ചേര്‍ത്ത മഹാസഖ്യത്തിന്റെ ഐക്യ ഇന്ത്യ റാലിയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ 23 പാര്‍ട്ടികള്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ബി.ജെ.പി വിട്ട യശ്വന്ത് സിന്‍ഹ, ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ, അരുണ്‍ ഷൂരി, എച്ച്.ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, അഖിലേഷ് യാദവ്, എം.കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഖിഷേക് സിംഗ്‌വി തുടങ്ങിയവര്‍ പങ്കെടുത്തു.
from mangalam.com http://bit.ly/2W2V0wJ
via IFTTT
No comments:
Post a Comment