കര്‍ണാടകയില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്; റിസോര്‍ട്ടിലുള്ള എം.എല്‍.എമാര്‍ തമ്മിലടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

കര്‍ണാടകയില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്; റിസോര്‍ട്ടിലുള്ള എം.എല്‍.എമാര്‍ തമ്മിലടിച്ചു

ബംഗളുരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് വീണ്ടും വിമതനീക്കം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്ന നാല് വിമത എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്. രമേഷ് ജാര്‍കിഹോളി, ബി. നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമത്തഹള്ളി എന്നിവരാണ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ഇവര്‍ നാല് പേരും ബി.ജെ.പിയിലേക്ക് നീങ്ങുന്നുവെന്നാണ് ബി.ജെ.പിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് ബി. നാഗേന്ദ്രയും ഉമേഷും പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാകേണ്ടിയിരുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനായില്ലെന്നാണ് ബി. നാഗേന്ദ്രയുടെ വിശദീകരണം. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ഉമേഷ് വിട്ടുനിന്നത്. രമേഷ് ജാര്‍കിഹോളി, മഹേഷ് കുമത്തഹള്ളി എന്നിവര്‍ വിശദീകരണം നല്‍കിയിട്ടില്ല. ഇരുവര്‍ക്കുമെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

അതേസമയം ഉമേഷ് ജാദവ് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെങ്കിലും ഇയാള്‍ കൂറുമാറാന്‍ തന്നെയാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് കലബുര്‍ഗി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ മത്സരിക്കാന്‍ ബി.ജെ.പി ഉമേഷ് ജാദവിനെയാണ് പരിഗണിക്കുന്നത്.

നാല് എം.എല്‍.എമാര്‍ വിട്ടുനിന്നതോടെ കൂടുതല്‍ വിമത നീക്കമുണ്ടായേക്കുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാരെയാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. അതിനിടെ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാര്‍ തമ്മില്‍ അടിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആനന്ദ് സിങ്, കെ.എന്‍ ഗണേഷ് എന്നിവരാണ് തമ്മിലടിച്ചത്. കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ ഒരാള്‍ ചികിത്സതേടി.

അതിനിടെ ഗുഡ്ഗാവിലെ റിസോര്‍ട്ടില്‍ കഴിയുകയായിരുന്ന ബി.ജെ.പി എം.എല്‍.എമാര്‍ ശനിയാഴ്ച സംസ്ഥാനത്ത് തിരിച്ചെത്തി. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ശക്തമാക്കിയതോടെയാണ് തങ്ങളുടെ പക്ഷത്ത് നിന്ന് ആരും കൂറുമാറാതിരിക്കാന്‍ ബി.ജെ.പി എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.



from mangalam.com http://bit.ly/2FDXoFr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages