ന്യൂഡൽഹി: ഹിന്ദു സന്ന്യാസിമാർക്കാർക്കും ഇതുവരെഭാരത രത്ന നൽകാത്തതിനെതിരെ യോഗഗുരു ബാബാ രാംദേവ്. ക്രിസ്ത്യാനി ആയിരുന്നതുകൊണ്ടാണ് മദർ തെരേസയ്ക്ക് ഭാരത രത്ന നൽകിയതെന്ന വിവാദ പരമാർശവും ബാബാ രാംദേവ് നടത്തി. ഹിന്ദുക്കളായതുകൊണ്ട് സന്ന്യാസിമാർക്ക് ഭാരത രത്ന നൽകിയിട്ടില്ല. ഈ രാജ്യത്ത് ഹിന്ദുവായിരിക്കുക എന്നത് എന്തെങ്കിലും കുറ്റമാണോയെന്നും രാംദേവ് ചോദിച്ചു. അലഹബാദിൽ കുംഭമേളയിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വർഷം കഴിഞ്ഞിട്ടും ഒരു സന്ന്യാസിയേപ്പോലും അവർ സമൂഹത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഭാരതരത്ന നൽകി ആദരിച്ചിട്ടില്ലെന്ന് രാംദേവ് കുറ്റപ്പെടുത്തി. മഹർഷി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദൻ എന്നിവർ രാജ്യത്തിന് നൽകിയ സംഭാവനകൾ ഒരു രാഷ്ട്രീയക്കാരന്റേയും കായിക താരത്തിന്റേയും സംഭാവനകളേക്കാൾ ഒട്ടും കുറവല്ലെന്നും രാംദേവ് വിശദീകരിച്ചു. ഇക്കാര്യത്തിൽ താൻ മതം കലർത്തുകയല്ല ചെയ്യുന്നതെന്നും എല്ലാ സന്ന്യാസിമാരുടെയും സംഭാവനകൾ പരിഗണിക്കപ്പെടേണ്ടതാണെന്നും രാംദേവ് വ്യക്തമാക്കുന്നു. Content Highlights:On Bharat Ratna, Ramdev Cites Mother Teresa, Puts A Religious Spin
from mathrubhumi.latestnews.rssfeed http://bit.ly/2S9UHRF
via
IFTTT
No comments:
Post a Comment