ഗ്യാലക്‌സിയുടെ എം ശ്രേണിയില്‍ രണ്ട് ഫോണുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

ഗ്യാലക്‌സിയുടെ എം ശ്രേണിയില്‍ രണ്ട് ഫോണുകള്‍

സാംസങ് ഗ്യാലക്സിയുടെ എം ശ്രേണിയിൽ രണ്ട് ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിലെത്തുന്നു. എം 10, എം 20 ഫോണുകളായിരിക്കും ഉടൻ ഇന്ത്യൻ വിപണിയിലേക്ക് എത്തുക. ഈയാഴ്ചയുടെ തുടക്കത്തിൽത്തന്നെ രണ്ട് ഫോണുകളും ഇന്ത്യയിൽ അവതരിപ്പിക്കും. 6.02 ഇഞ്ച് സ്ക്രീൻ വലിപ്പവുമായി എത്തുന്ന ഫോണായിരിക്കും ഗ്യാലക്സി എം 10. ഒക്ടാ കോർ പ്രോസസർ ഊർജം നൽകുന്ന ഫോണിൽ മൂന്ന് ജി.ബി.യായിരിക്കും റാം. 16 ജി.ബി.യുടെ ആന്തരിക സംഭരണശേഷിയുള്ള ഫോണിൽ 64 ജി.ബി.വരെയുള്ള മൈക്രോ എസ്.ഡി. കാർഡുകൾ ഉൾപ്പെടുത്താനാകും. പിൻഭാഗത്ത് 13 മെഗാ പിക്സലിന്റെ ക്യാമറയുണ്ടാകും. മുൻഭാഗത്ത് അഞ്ച് മെഗാ പിക്സലിന്റെ ക്യാമറയുമുണ്ടാകുമെന്നും ടെക്നോളജി വെബ്സൈറ്റുകൾ ചൂണ്ടിക്കാട്ടുന്നു. രണ്ട് നാനോ സിംകാർഡുകൾ ഉപയോഗിക്കാനാവുന്ന ഫോണായിരിക്കും ഗ്യാലക്സി എം 10. ജി.പി.എസ്, 4 ജി, ബ്ലൂ ടൂത്ത് തുടങ്ങിയവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. പ്രോക്സിമിററി സെൻസർ, ആക്സിലറോ മീറ്റർ എന്നിവയുമുണ്ടാകും. 3400 എം.എ.എച്ചിന്റെ ബാറ്ററിയോടെയാകും ഫോൺ എത്തുക എന്ന സൂചനയുമുണ്ട്. 6.13 ഇഞ്ച് ഡിസ്പ്ലെയുള്ളതായിരിക്കും എം 20. ഒക്ടാ കോർ പ്രോസസർ തന്നെയായിരിക്കും ഈ ഫോണിനും. മൂന്ന് ജി.ബി.യായിരിക്കും റാം. 13 മെഗാ പിക്സലിന്റെ പ്രധാന ക്യാമറയും അഞ്ച് മെഗാ പിക്സലിന്റെ രണ്ടാം ക്യാമറയുമുണ്ടാകും. മുൻവശത്ത് എട്ട് മെഗാ പിക്സലിന്റെ ക്യാമറയായിരിക്കും ഉണ്ടാവുക. ജി.പി.എസ്, ബ്ലൂ ടൂത്ത്, മൈക്രോ യു.എസ്.ബി. തുടങ്ങിയ കണക്ടിവിറ്റി സംവിധാനവുമുണ്ടാകും. പ്രോക്സിമിറ്റി സെൻസറും ആക്സിലറോ മീറ്ററുമുണ്ടാകും. 5000 എം.എ.എച്ച്. ബാറ്ററിയുമായിട്ടാകും ഫോൺ എത്തുകയെന്നാണ് പ്രതീക്ഷ. Content Highlights:GALAXY N SERIES LAUNCH


from mathrubhumi.latestnews.rssfeed http://bit.ly/2FS59rc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages