ഭരണാധികാരികൾ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്ന് ഗഡ്കരി; പ്രസ്താവന മോദിക്കെതിരെയെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

ഭരണാധികാരികൾ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്ന് ഗഡ്കരി; പ്രസ്താവന മോദിക്കെതിരെയെന്ന് ആരോപണം

ന്യൂഡൽഹി: വാഗ്ദാനങ്ങൾ നൽകി വോട്ടു നേടുകയും അധികാരത്തിലെത്തിയ ശേഷം അവ സൗകര്യപൂർവം മറക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾക്ക് മുന്നറിയിപ്പുമായി ബി ജെ പി നേതാവ് നിതിൻ ഗഡ്കരി. വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ജനങ്ങളിൽനിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. "സ്വപ്നം കാണിക്കുന്ന രാഷ്ട്രീയക്കാരെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയില്ലെങ്കിൽ നേതാക്കൾക്ക് നല്ലരാഷ്ട്രീയ അടി കിട്ടുകയും ചെയ്യും. അതുകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുന്ന സ്വപ്നങ്ങൾ മാത്രം അവർക്ക് നൽകുക. സ്വപ്നം കാണിക്കുന്നവരുടെ കൂട്ടത്തിലുള്ള ആളല്ല ഞാൻ". പറയുന്ന കാര്യങ്ങൾ നൂറുശതമാനവും പൂർത്തിയാക്കുന്നയാളാണ് താനെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. N Gadkari: Sapne dikhane waale neta logon ko acche lagte hain,par dikhaye hue sapne agar pure nahi kiye to janta unki pitayi bhi karti hai.Isliye sapne wahi dikhao jo pure ho sakein....Mai sapne dikhane waale mein se nahi hu.Mai jo bolta hu wo 100% danke ki chot par pura hota hai pic.twitter.com/SRISZyCffS — ANI (@ANI) January 27, 2019 ഗഡ്കരിയുടെ പ്രസ്താവനയ്ക്കു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച് എ ഐ എം ഐ എം നേതാവ് അസാദുദ്ദീൻ ഒവൈസി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. സർ, നിതിൻ ഗഡ്കരി താങ്കളെ കണ്ണാടി കാണിച്ചു തരുന്നു, അതും വളരെ സൂക്ഷ്മമായി എന്ന കുറിപ്പോടെ ഗഡ്കരിയുടെ വാക്കുകൾ പ്രധാനമന്ത്രിയെ ഒവൈസി ടാഗ് ചെയ്യുകയായിരുന്നു. @PMOIndia sir @nitin_gadkari is showing you the mirror ,and in a very subtle way ........ https://t.co/W8CvyC2Rmr — Asaduddin Owaisi (@asadowaisi) January 27, 2019 content highlights:leaders who doesnt fulfill promises will be thrashed by public says nitin gadkari, nitin gadkari


from mathrubhumi.latestnews.rssfeed http://bit.ly/2Uh7ZJq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages