കാഠ്മണ്ഡു: കഴിഞ്ഞ വർഷം മാർച്ച് 12 ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിന് കാരണം പൈലറ്റ് കോക്പിറ്റിനകത്തിരുന്ന് പുകവലിച്ചതാണെന്ന് അന്വേഷണ റിപ്പോർട്ട്. യു.എസ്.- ബംഗ്ലാ ബൊംബാർഡിയർ വിമാനമായ യുബിജി-211 ത്രിഭുവൻ വിമാനത്താവളത്തിൽ തകർന്നു വീഴാൻ കാരണം പൈലറ്റ് ഇൻ കമാൻഡ് (പി.ഐ.സി) നിരോധനങ്ങൾ മറികടന്ന് പുകവലിച്ചതാണെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. കോക്പിറ്റ് വോയ്സ് റെക്കോർഡ് അടക്കമുള്ള രേഖകൾ സഹിതമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വിമാനം പറത്തുമ്പോൾ പുകയില അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗംനിരോധിച്ചിട്ടുള്ളതാണ്. വിമാന അപകടത്തിന് കാരണം വ്യത്യസ്തമാണെന്നും സാഹചര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ വിമാന ജീവനക്കാർക്ക് സാധിക്കാതെ വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടകരമായ ഉയരത്തിൽ നിന്ന് വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ വിമാനം പൂർണമായി തകരുകയും 47 യാത്രക്കാരും നാല് വിമാന ജീവനക്കാർ മരിക്കുകയും ചെയ്തിരുന്നു. അതേസമയം ത്രിഭുവൻ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിനെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. കോക്പിറ്റ് വോയ്സ് റെക്കോർഡിൽ നിന്നുള്ള വിവരങ്ങൾ കണക്കിലെടുത്താൽ വിമാനത്തിലെ പൈലറ്റുമായുള്ള ആശയവിനിമയത്തിൽ അവ്യക്തത ഉണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. Content Highlights:Pilot Smoking In Cockpit Caused Nepal Plane Crash That Killed 51
from mathrubhumi.latestnews.rssfeed http://bit.ly/2TiE4Au
via
IFTTT
No comments:
Post a Comment