ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിയേറ്റര്‍ ആക്രമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിയേറ്റര്‍ ആക്രമിച്ചു

കൊൽക്കത്ത: കേൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രത്തിന്റെ പ്രദർശനം തടസ്സപ്പെട്ടു. കൊൽക്കത്ത നഗരത്തിലെ ക്വസ്റ്റ് മാൾമൾട്ടിപ്ലക്സ് തിയേറ്ററിലാണ് സംഭവം. പ്രവർത്തകർ തിയേറ്ററിന് നേരെ ആക്രമണം അഴിച്ചുവിടുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കോൺഗ്രസ് പതാകകളുമായി എത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. കോൺഗ്രസിന്റെ ഉന്നത നേതാക്കളെ അപമാനിക്കുന്നതാണ് ഈ ചിത്രമെന്നും ഇത് എവിടെയും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും പ്രവർത്തകർ പറഞ്ഞു. ഇവർ സിനിമ കാണാനെത്തിയവരെ ഭീഷണിപ്പെടുത്തുകയും ഉടൻ തിയേറ്റർ വിട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മൻമോഹൻ സിങ് എന്നിവരെ അപമാനിക്കുന്നതാണ് ചിത്രം. എവിടെയും ചിത്രം പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. - കോൺഗ്രസ് നേതാവ് രാകേഷ് സിങ് പറഞ്ഞതായി ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. എന്നാൽ സ്ഥലത്ത് പോലീസ് എത്തിസ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയ ശേഷം പ്രദർശനം തുടരുകയും ചെയ്തു. എന്നൽ സംസ്ഥാന കോൺഗ്രസിന്റെ മുതിർന്ന നേതാക്കളാരും പ്രതിഷേധത്തിന്റെ ഭാഗമായില്ല. ചിത്രം ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമാണെന്നും എന്നാൽ ഇത്തരത്തിലുള്ള അക്രമ പ്രവർത്തനങ്ങൾ നടക്കാൻ പാടില്ലായിരുന്നെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഓംപ്രകാശ് മിശ്ര പ്രതികരിച്ചു. സിനിമ തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതകളെ വളച്ചൊടിക്കുന്നതുമാണെന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനെതിരേ നേരത്തെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അനുപം ഖേർ നായകനാകുന്ന ചിത്രം വസ്തുതകൾക്ക് വിരുദ്ധമാണെന്നായിരുന്നു കോൺഗ്രസ് ആരോപണം. മൻമോഹൻ സിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ മുൻ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. content highlights:Congress Workers Attack Theatre Screening Accidental Prime Minister


from mathrubhumi.latestnews.rssfeed http://bit.ly/2CfZt69
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages