ന്യൂഡൽഹി: മോദി വീണ്ടും അധികാരത്തിൽവന്നാൽ കേരളത്തിലും ബംഗാളിലും ബി.ജെ.പി. ഭരിക്കുമെന്ന് പാർട്ടിയധ്യക്ഷൻ അമിത് ഷാ. ഡൽഹിയിൽ ആരംഭിച്ച ബി.ജെ.പി. ദേശീയ കൗൺസിൽ യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. മോദി സർക്കാർ വീണ്ടും അധികാരത്തിൽവന്നാൽ ദക്ഷിണേന്ത്യയിൽ പാർട്ടി ശക്തമാകും. രാജ്യത്തിന് ഉറച്ച സർക്കാരാണ് ആവശ്യം. ഇതു നൽകാൻ ബി.ജെ.പി.ക്ക് മാത്രമേ കഴിയൂ. പ്രതിപക്ഷത്തിന് നൽകാൻ കഴിയുന്നത് ദുർബല സർക്കാരായിരിക്കും. ജനങ്ങൾ പാറപോലെ മോദിക്കുപിന്നിൽ ഉറച്ചുനിന്നാൽ വീണ്ടും ബി.ജെ.പി. അധികാരത്തിൽവരും -ഷാ അഭിപ്രായപ്പെട്ടു. യുദ്ധങ്ങൾ വിവിധതരത്തിലുണ്ട്. ചിലത് ജനങ്ങൾ പെട്ടെന്നു മറക്കും. എന്നാൽ, ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്ന യുദ്ധങ്ങളുണ്ട്. ശിവജിയുടെ നേതൃത്വത്തിൽ നടന്ന പാനിപ്പത്ത് യുദ്ധങ്ങൾ അത്തരത്തിലുള്ളതാണ്. 131 യുദ്ധങ്ങൾ ശിവജിയുടെ നേതൃത്വത്തിൽ മറാഠികൾ ജയിച്ചു. എന്നാൽ, മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെട്ടു. ഈ യുദ്ധത്തിൽ പരാജയപ്പെട്ടതോടെ ഇംഗ്ലീഷുകാർ ഇന്ത്യ കീഴടക്കി. ഇന്ത്യ 200 വർഷത്തേക്ക് അടിമത്തത്തിൽ വീണു. അത് നിർണായകമായ യുദ്ധമായിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് നിർണായകമാണെന്ന് ഷാ ചൂണ്ടിക്കാട്ടി. content highlights:bjp national council ,kerala, amit sha
from mathrubhumi.latestnews.rssfeed http://bit.ly/2D5iEBq
via
IFTTT
No comments:
Post a Comment