സിംഗപ്പുർ:12 വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തകേസിൽ സിംഗപ്പുരിൽ ഇന്ത്യക്കാരനെ 13 വർഷം ജയിൽ ശിക്ഷയ്ക്കും12 ചൂരൽഅടിയ്ക്കുംകോടതി ശിക്ഷ വിധിച്ചു. ഉദയ്കുമാർ ദക്ഷിണാമൂർത്തിയെ(31) ആണ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ നിഷ്ക്കളങ്കതയെ പ്രതി മുതലെടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതിപ്രതി യാതൊരു ദയവും അർഹിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. അയൽവാസികളാണ് ഉദയ്കുമാറും പെൺകുട്ടിയും. താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് ഉദയ്കുമാർ ആവശ്യപ്പെട്ടപ്പോൾ തനിക്ക് ലൈംഗികതയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പെൺകുട്ടി പറഞ്ഞു. ഇതോടെ പഠിപ്പിച്ചു തരാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. 12 വയസുകാരിയെ ഇയാൾ ഭാര്യയെന്നാണ് അഭിസംബോധന ചെയ്തിരുന്നത്. വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. 2016 സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓരോ പ്രാവശ്യവും ഇയാൾ പെൺകുട്ടിയ്ക്ക് ഐസ്ക്രീം,കളിപ്പാട്ടങ്ങൾ മുതലായ സമ്മാനങ്ങൾ നൽകികൊണ്ടിരുന്നു. സ്കൂൾ വിട്ടുവരുമ്പോൾ പെൺകുട്ടിയെ മറ്റുസ്ഥലങ്ങളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചിരുന്നത്. മിനിമാർട്ടിൽ ജോലിചെയ്യുകയായിരുന്ന പ്രതി ഇവിടെ നിന്ന് സൗജന്യമായി സാധനങ്ങളെടുക്കാനും പെൺകുട്ടിയെ അനുവദിച്ചു. പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം ഭാഗികമായി അവസാനിച്ചു. ഇതിനിടെ ഉദയ്കുമാർ ഒരു യുവതിയുമായി പ്രണയത്തിലാകുകയും ഈ യുവതി ഗർഭിണിയാവുകയും ചെയ്തു. ഒരിക്കൽയുവതി ഉദയ് കുമറിന്റെ ഫോൺ പരിശോധിച്ചതോടെയാണ് സംഗതി അറിയുന്നത്. ഫോണിൽ 12 കാരിയുടെ നഗ്ന വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയ യുവതി സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. Content Highlight: Indian sentenced to 13-year jail, 12 strokes of can for Rape girl
from mathrubhumi.latestnews.rssfeed http://bit.ly/2M7ZA8r
via
IFTTT
No comments:
Post a Comment