ആ പട്ടാളക്കാരി നിര്‍മല സീതാരാമന്റെ മകളോ? പ്രചരണത്തിന് പിന്നിലെ സത്യം ഇതാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

ആ പട്ടാളക്കാരി നിര്‍മല സീതാരാമന്റെ മകളോ? പ്രചരണത്തിന് പിന്നിലെ സത്യം ഇതാണ്

പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മകളും എന്ന പേരില്‍ ഒരു ചിത്രം ഡിസംബര്‍ 30ാം തീയതിയാണ് 'വി സപ്പോര്‍ട്ട് നരേന്ദ്രമോദി' എന്ന ഫെയ്‌സ്ബു്ക്ക് പേജ് ഷെയര്‍ ചെയ്തത്. ചിത്രം കണ്ടതോടെ ആദ്യമായാണ് ഒരു രാജ്യത്തെ പ്രതിരോധമന്ത്രിയുടെ മകള്‍ അതേ രാജ്യത്തെ സൈനികമേഖലയില്‍ സേവനമനുഷ്ഠിക്കുന്നതെന്ന് പലരും വാദിച്ചു. ഈ പേജില്‍ മാത്രം ഷെയര്‍ ചെയ്ത പോസ്റ്റിന് ആയിരത്തോളം റീഷെയറുകള്‍ ലഭിച്ചു. ഇതു കൂടാതെ മറ്റു നിരവധി പേജുകള്‍ ഇതേ അടിക്കുറിപ്പോടെ പോസ്റ്റ് ഷെയര്‍ ചെയ്തു.

എന്നാല്‍, യഥാര്‍ത്ഥത്തില്‍ ചിത്രത്തില്‍ നിര്‍മല സീതാരാമനൊപ്പമുള്ളത് മകളല്ലായിരുന്നു. മന്ത്രി ആര്‍മി കേന്ദ്രത്തില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശന സമയത്ത് പോസ്റ്റ് എടുത്ത ചിത്രമാണിത്. ചിത്രത്തിലുള്ള ആര്‍മി ഓഫീസറുടെ പേര് നിഖിത വീരയ്യ എന്നാണ്. നിര്‍മല സീതാരാമന്റെ മകളുടെ പേര് വാങ്മയി പരകല എന്നും. ഔദ്യോഗിക സന്ദര്‍ശനവേളയില്‍ മന്ത്രിയെ സഹായിക്കാനായി നിയോഗിച്ച യുവ സൈനിക ഉദ്യോഗസ്ഥയാണ് നിഖിത.

ഇന്ത്യന്‍ ആര്‍മി പ്രോട്ടക്ട് അസ് എന്ന പേജില്‍ ഇതേ പോസ്റ്റിന് അയ്യായിരത്തില്‍ അധികം റീഷെയറുകളാണ് ലഭിച്ചത്. ട്വിറ്ററിലും ചിത്രം വലിയ പ്രചാരം നേടി. വാട്‌സാപ്പിലും വ്യാപകമായി പ്രചരിച്ചു. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, ബിജെപി വക്താവ് സാംബിത് പത്ര എന്നിവരടക്കമുള്ള ബിജെപി നേതാക്കളും പോസ്റ്റ് പങ്കുവെച്ചിരുന്നു..



from mangalam.com http://bit.ly/2RFuQ3R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages