കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം; ചങ്ക് ബസ് ഷെഡ്ഡില്‍ കയറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം; ചങ്ക് ബസ് ഷെഡ്ഡില്‍ കയറ്റി

കോട്ടയം കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസായ ആര്‍എസ്സി 140 ചങ്ക് ബസായത് സ്ഥിരം യാത്രക്കാരിയായ പെണ്‍കുട്ടിയുടെ ഒറ്റ ഫോണ്‍ കോളിലാണ്. ബസ് കാണാതായതോടെ ഡിപ്പോയില്‍ വിളിച്ചു പരാതിപ്പെട്ടത് വൈറലാകുകയും ഈരാറ്റുപേട്ടയില്‍ നിന്ന് ആലുവയിലേക്കും അവിടെ നിന്നു കണ്ണൂരിലേക്കും പോയ ബസ് ആര്‍എസ്സി 140 ചങ്കായി തിരിച്ചെത്തുകയുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചങ്കിന്റെ കാര്യം കുറച്ച് കഷ്ടത്തിലാണെന്നാണ് അറിയുന്നത്. കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌ക്കരണത്തെ തുടര്‍ന്ന് 'ചങ്ക്' ബസ് സര്‍വീസ് നടത്തിയിരുന്ന റൂട്ട് കട്ടപ്പന ഡിപ്പോയിലേക്കു മാറ്റി. ഇതോടെ ഓടാന്‍ ഇപ്പോള്‍ സ്ഥിരം റൂട്ടുമില്ലാതെയായിരിക്കുകയാണ് ചങ്കിന്. എങ്ങോട്ടോടണമെന്ന് രാവിലെ തീരുമാനിക്കുമെന്ന അവസ്ഥയാണിപ്പോള്‍.

കെഎസ്ആര്‍ടിസിയുടെ 'ചങ്കാ'യ ആര്‍എസ്സി 140ന്റെ അവസ്ഥ വല്ലാത്ത കഷ്ടത്തിലുമാണ്. ഇപ്പോള്‍ ഷെഡ്യൂള്‍ മാറിയിട്ടും ബസ് ഓടാതായിട്ടും ചങ്കിനെ അന്വേഷിച്ച് ആരും വരുന്നുമില്ല. എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതിനു ശേഷം വണ്ടി ഓടിയത് രണ്ടാഴ്ചയ്ക്കിടെ ഒരു ദിവസം മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.



from mangalam.com http://bit.ly/2H4Ka5W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages