മലയിലെ മകരവിളക്കുതെളിക്കലും, ശബരിയും നീലിയും ചക്കിയും, എല്ലാം ആ കുടുംബത്തില്‍ നിന്നാണെന്ന് സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ സാധ്യതയുള്ളതാണ്; പരിഹാസവുമായി പികെ സജീവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

മലയിലെ മകരവിളക്കുതെളിക്കലും, ശബരിയും നീലിയും ചക്കിയും, എല്ലാം ആ കുടുംബത്തില്‍ നിന്നാണെന്ന് സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ സാധ്യതയുള്ളതാണ്; പരിഹാസവുമായി പികെ സജീവ്

തിരുവനന്തപുരം: ശബരിമലയിലെ താന്ത്രിക അവകാശം പരശുരാമന്‍ നേരിട്ട് നല്‍കിയതാണെന്ന താഴ്മണ്‍ കുടുംബത്തിന്റെ അവകാശവാദത്തെ പരിഹസിച്ചിരിക്കുകയാണ് മല അരയ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ സജീവ്. ശബരിമല അമ്പലം നിലവില്‍ വന്നത് ബി.സി.യിലാണെന്ന പുതിയ കണ്ടെത്തല്‍. അന്നു മുതല്‍ അമ്പലത്തില്‍ പൂജ നടത്താന്‍ താഴ് മണ്‍ കുടുംബത്തിന് പരശുരാമന്‍ അനുവാദം നല്‍കിയെന്നമാണ് പറയുന്നതെങ്കില്‍ പന്തളമെന്തു ചെയ്യുമെന്നും സജീവ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജീവിന്റെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ശബരിമല അമ്പലം നിലവില്‍ വന്നത് ബി.സി.യിലാണെന്ന പുതിയ കണ്ടെത്തല്‍ (ഞാനല്ല ) അന്നു മുതല്‍ അമ്പലത്തില്‍ പൂജ നടത്താന്‍ താഴമണ്‍ കുടുംബത്തിന് പരശുരാമന്‍ അനുവാദം നല്‍കിയെന്ന്. പന്തളമെന്തു ചെയ്യും അവര്‍ ബി.സി.യിലല്ലല്ലോ വന്നത്. ഇനി തിരുവാഭരണം എങ്ങനെ അയ്യപ്പനു ചാര്‍ത്തും കാലഗണനയുമായി ശരിയാകുന്നില്ല. അട്ടര്‍ കണ്‍ഫ്യൂഷന്‍, ഇനിയുമങ്ങോട്ടു പോയാല്‍ താഴമണ്‍ കുടുംബമൊക്കെ മല അരയ കുടുംബമാന്നെന്നു പ്രഖ്യാപിച്ചാലോ?
തേനഭിഷേകവും, പഞ്ചലങ്കാര പൂജയുീ, വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയും അവര്‍ ഏറ്റെടുത്തേക്കു മോ: മലയിലെ മകരവിളക്കുതെളിക്കലും, ശബരിയും നീലിയും ചക്കിയും, എല്ലാം ആ കുടുംബത്തില്‍ നിന്നാണെന്ന് സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ സാധ്യതയുള്ളതാണ്. ഒന്നും തള്ളിക്കളയാനാകില്ല മലഅരയന്മാര്‍ തന്ത്രി കുടുംബവും തന്ത്രി കുടുംബം മല അരയന്‍മാരുമാണെന്ന് ആ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിട്ടുണ്ടാകമോ, എല്ലാം സാമ്പത്തികം ശരണം.



from mangalam.com http://bit.ly/2H0djzj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages