മൃഗങ്ങളോട് സ്‌നേഹമുള്ളവര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള വളര്‍ത്തു മൃഗത്തെ കൂടെ കൂട്ടാറുണ്ട്. വിയറ്റ്‌നാം സ്വദേശിനിയായ ഗ്വെന്‍ ചൗവിന്റെ വളര്‍ത്തു മൃഗം വളരെ വ്യത്യസ്തമാണ്. പാമ്പുകളെയാണ് ഗ്വെന്‍ ചൗ വളര്‍ത്തുന്നത്. ഒന്നും രണ്ടുമല്ല, ഇരുപതിനായിരത്തില്‍ പരം പാമ്പുകളാണ് ചൗവിന്റെ വീട്ടിലുള്ളത്.
യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെ വെറും കൈകൊണ്ട് അഞ്ഞൂറില്‍പരം പാമ്പുകളെ ചൗ ബാഗില്‍ നിറയ്ക്കുന്ന വീഡിയോ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അങ്ങനെയാണ് ചൗവിന്റെ പാമ്പ് ശേഖരത്തെ പറ്റി ലോകമറിയുന്നത്. 46 കാരിയായ ചൗ വിഷം ഉള്ളതും ഇല്ലാത്തതുമായ വിവിധ ഇനത്തില്‍പ്പെട്ട ഇരുപതിനായിരത്തില്‍ പരം പാമ്പുകള്‍ക്കൊപ്പം ആണ് താമസിക്കുന്നത്.
ജീവിതത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമാണ് പാമ്പ് വളര്‍ത്തല്‍ എന്നു ചൗ പറയുന്നു. പാമ്പുകളെ വളര്‍ത്തുന്നതിലും പരിപാലിക്കുന്നതിലും അനേക വര്‍ഷത്തെ പരിചയം ചൗവിനുണ്ട്. അതിനാല്‍ തന്നെ അവയെ കൈകാര്യം ചെയ്യുന്നതിന് സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും തനിക്ക് വേണ്ട ആവശ്യമില്ല എന്നാണ് ചൗവിന്റെ വാദം. വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്ന പാമ്പുകള്‍ ഒന്നുംതന്നെ വിഷമുള്ള വര്‍ഗ്ഗത്തില്‍പ്പെട്ടവയല്ല.
from mangalam.com http://bit.ly/2RCLOzL
via IFTTT
No comments:
Post a Comment