പശുവിന്, വിചിത്ര പേരുകള്‍ക്ക്, അവിവാഹിതരായ പുരുഷന്മാര്‍ക്ക്... എന്തെല്ലാം വിചിത്ര നികുതികള്‍! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

പശുവിന്, വിചിത്ര പേരുകള്‍ക്ക്, അവിവാഹിതരായ പുരുഷന്മാര്‍ക്ക്... എന്തെല്ലാം വിചിത്ര നികുതികള്‍!

ലഖ്നൗ: യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാർ പശു സെസ് ഏർപ്പെടുത്തി. രണ്ട് ശതമാനം പശു ക്ഷേമ സെസിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഗോശാലകൾ നിർമ്മിക്കാനാണ് സർക്കാർ പദ്ധതി. എല്ലാ ജില്ലകളിലും നിർമ്മിക്കുന്ന ഗോശാലകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന 1000 വീതം പശുക്കൾക്ക് എങ്കിലുംവാസമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. ലോകത്ത് പലയിടങ്ങളിലും ഇത്തരം വിചിത്രമായ നികുതികളുണ്ട്. ഉയർന്ന ജീവിത നിലവാരത്തിന് പേരുകേട്ട സ്വീഡനിൽ വിചിത്രമായ പേരുകൾ കുഞ്ഞുങ്ങൾക്ക് ഇട്ടാൽ നികുതി നൽകണം. ന്യൂയോർക്കിലേക്ക് ചെന്നാൽ പൊരിച്ചതോമുറിച്ചതോ ആയ റൊട്ടിയോബട്ടറോ പാൽക്കട്ടിയോ വിൽക്കുന്നതിന് എട്ട് ശതമാനം നികുതി നൽകണം. അമേരിക്കൻ സംസ്ഥാനമായ കാൻസാസിൽ ചരടുമായോ കയറുമായോ ഒക്കെ ബന്ധിപ്പിക്കുന്നവായു നിറച്ച ബലൂണുകൾക്ക് നികുതി ഈടാക്കുമ്പോൾ ബന്ധിപ്പിക്കാത്ത ബലൂണുകൾക്ക് നികുതിയില്ല. ബന്ധിപ്പിക്കുന്ന ബലൂണുകൾ ട്രാൻസ്പോർട്ട് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാലും ബന്ധിപ്പിക്കാത്ത ബലൂൺ അമ്യൂസ്മെന്റ് ഉപകരണമായും കാണുന്നതിനാലാണിത്. മറ്റൊരു അമേരിക്കൻ സംസ്ഥാനമായ മിസ്സൗരിയിലുള്ള നികുതിയെ കുറിച്ച് കേൾക്കുമ്പോൾ പലർക്കും നെറ്റി ചുളിയും. അവിവാഹിതരായ പുരുഷൻമാരാണ് ഇവിടെ നികുതി നൽകേണ്ടത്. മറ്റു ചില അമേരിക്കൻ സംസ്ഥനങ്ങളിലുമുണ്ട് ഈ ബാച്ചിലർ ടാക്സ്. കുറ്റകൃത്യങ്ങളിൽനിന്നും മറ്റു പ്രലോഭനങ്ങളിൽനിന്നും യുവാക്കളെ അകറ്റുക, ദാമ്പത്യ ജീവിതം തുടങ്ങാൻ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ ബാച്ചിലർ ടാക്സ്. എ.ഡി.ഒമ്പതിൽ റോമൻ ചക്രവർത്തിമാരുടെ കാലത്താണ് ഈ നികുതി ആദ്യമായി രൂപംകൊണ്ടത്. ഇംഗ്ലണ്ടിൽ 17-ാം നൂറ്റാണ്ടിൽ വീടിന്റെ ജനലുകളുടെ എണ്ണത്തിനനുസൃതമായി നികുതി ഈടാക്കിയിരുന്നു. സ്വിറ്റ്സർലൻഡിൽ വളർത്തുനായ്ക്കൾക്കുനികുതിയുണ്ട്.അരിസോണയിൽ ഐസ് ബ്ലോക്കുകൾക്ക് പ്രത്യേക നികുതിയുണ്ട്.പശുക്കളുടെ അധോവായുവിൽനിന്നുള്ള മീഥെയ്ൻ വാതകത്തിനു പോലും നികുതിയുണ്ട്. Content Highlights:Uttar Pradeshs Cow Cess Aside, Bizarre Taxes


from mathrubhumi.latestnews.rssfeed http://bit.ly/2CLIwC1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages