തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താലിലും പ്രതിഷേധ പ്രകടനത്തിനിടെയും മാധ്യമ പ്രവർത്തകർക്ക് നേരെ നടന്ന അക്രമങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇതിനായി ജില്ലാ തലത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കാനും ഡിജിപി നിർദേശം നൽകി. ഇത്തരം അക്രമങ്ങൾ ഗൗരവമായാണ് കാണുന്നത്. ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സംഘങ്ങൾ രൂപീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ശേഖരിക്കാൻ ഇന്റലിജെൻസ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബിജെപി-ആർഎസ്എസ് പ്രവർത്തകർ നടത്തിയ മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരെയാണ് വൻ തോതിൽ ആക്രമണമുണ്ടായത്. ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാ മാൻമാർക്ക് ക്രൂരമായ മർദ്ദനമേറ്റു. അണികളാണ് അക്രമം നടത്തുന്നതെന്നും തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് റിപ്പോർട്ടിങ് നിർത്തിവെച്ചു. മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം വ്യാപകമായതോടെ കോഴിക്കോട്ട് കെ.സുരേന്ദ്രന്റെ വാർത്താ സമ്മേളനവും മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യാതെ ബഹിഷ്കരിച്ചു. കെ.പി ശശികലയ്ക്ക് വാർത്താ സമ്മേളനം നടത്താൻ കോട്ടയം പ്രസ് ക്ലബ് അനുമതി നിഷേധിച്ചു. ബുധനാഴ്ചയും കോഴിക്കോടും തിരുവനന്തപുരത്തും മാധ്യമപ്രവർത്തർക്ക് നേരെ ആക്രമണമുണ്ടായിരുന്നു. content highlights:Attack against media, Kerala DGP ordered to set special investigation team on district basis
from mathrubhumi.latestnews.rssfeed http://bit.ly/2To9SUf
via
IFTTT
No comments:
Post a Comment