ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരവാദികളെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരവാദികളെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ശ്രീനഗറിനു സമീപം ഖുൻമോഹിലാണ് ഏറ്റുമുട്ടലുണ്ടായത്. റിപ്പബ്ലിക് ദിന ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുകയായിരുന്നു ഇവരുടെ ഉദ്ദേശമെന്നും മേഖലയിൽ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടൽ നടന്നയിടത്തുനിന്ന് രണ്ട് എ കെ 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ വീണ്ടും സുരക്ഷാസേന തിരച്ചിൽ നടത്തുന്നുണ്ട്. content highlights:encounter in jammu kashmir, two militants killed


from mathrubhumi.latestnews.rssfeed http://bit.ly/2sNeb0n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages