ബെംഗളൂരു: മുൻരാഷ്ട്രപതി എസ് രാധാകൃഷ്ണന്റെ കൊച്ചുമകൻ ജി സുബ്രഹ്മണ്യം ശർമ ബി ജെ പിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കു ശേഷം, ബെംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ യെദ്യൂരപ്പയുടെ സാന്നിധ്യത്തിൽ സുബ്രഹ്മണ്യം അംഗത്വം സ്വീകരിക്കുമെന്ന് ബി ജെ പി വൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. നാൽപ്പത്തിനാലുകാരനായ സുബ്രഹ്മണ്യം ശർമ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മല്ലേശ്വരം മണ്ഡലത്തിൽനിന്ന് മത്സരിച്ചിരുന്നു. ഓൾ ഇന്ത്യാ മഹിളാ എംപവർമെന്റ് പാർട്ടി സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിച്ചത്. സംസ്ഥാനത്തെ അസമത്വം ഇല്ലാതാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് മത്സരിക്കുന്നതെന്ന് സുബ്രഹ്മണ്യം അന്ന് വ്യക്തമാക്കിയിരുന്നു. 2006ലാണ് ചെന്നൈയിൽനിന്ന് സുബ്രഹ്മണ്യം ബെംഗളൂരുവിലെത്തിയത്. ഫാർമസി-ഇൻഫ്രാസ്ട്രക്ചർ-ഡയറി ഫാമിങ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന സുദീക്ഷ ഗ്രൂപ്പ് സുബ്രഹ്മണ്യത്തിന്റെ കുടുംബമാണ് നടത്തുന്നത്. അതേസമയം രാഷ്ട്രീയക്കാരുടെയല്ല, പണ്ഡിതന്മാരുടെ കുടുംബത്തിൽനിന്നുള്ളയാളാണ് താനെന്ന് സുബ്രഹ്മണ്യ വാർത്താ ഏജൻസിയായ ഐ എ എൻ എസിനോടു പറഞ്ഞു.1962 മുതൽ 1967 വരെയാണ് എസ് രാധാകൃഷ്ണൻ രാഷ്ട്രപതിയായിരുന്നത്. content highlights:grandson of s radhakrishnan to join bj,Subramanyam Sharma G
from mathrubhumi.latestnews.rssfeed http://bit.ly/2S7eFwj
via
IFTTT
No comments:
Post a Comment