അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ അഹമ്മദാബാദിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്ക് സീപ്ലെയ്ൻ സേവനം ആരംഭിക്കാനായി അധികൃതർ നർമദ നദിയിലെ മുന്നൂറോളം മുതലകളെ മാറ്റിപ്പാർപ്പിച്ചു. ലോഹക്കൂടുകളിൽ അടച്ച് ട്രക്കുകളിൽ കയറ്റിയാണ് ഇവയെ ഗുജറാത്തിലെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിയത്. മൂന്ന് മീറ്റർ വരെ നീളമുള്ള മുതലകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. പ്രതിമ കാണാനെത്തുന്നവരുടെസുരക്ഷകണക്കിലെടുത്താണ് ഇവയെ ഇവിടെ നിന്ന് മാറ്റുന്നതെന്ന് പ്രാദേശിക വനംവകുപ്പ് ഉദ്യോഗസ്ഥ അനുരാധ സാഹു വ്യക്തമാക്കി. എന്നാൽ സർക്കാർ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഈ മുതലകളുടെ ജീവന് ഭീഷണിയാകുന്ന നടപടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വൈൽഡ്ലൈഫ് മാഗസിൻ സാങ്ച്വറി ഏഷ്യയുടെ എഡിറ്റർ ബിട്ടു സഗൽ രംഗത്തെത്തി. എല്ലാവർക്കും ബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണാർഥം നിർമിച്ച 182 മീറ്റർ ഉയരമുള്ള ഏകതാ പ്രതിമ ഒക്ടോബർ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നർമദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്.2989 കോടി രൂപയാണ് പ്രതിമയുടെ നിർമ്മാണ ചിലവ്. content highlights:300 Crocodiles Being Relocated From Statue Of Unity
from mathrubhumi.latestnews.rssfeed http://bit.ly/2HyzP2D
via
IFTTT
No comments:
Post a Comment