സോംനാഥ്,അംബജി ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ സസ്യേതര ഭക്ഷണം നിരോധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

സോംനാഥ്,അംബജി ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ സസ്യേതര ഭക്ഷണം നിരോധിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളായ സോംനാഥ്,അംബജി എന്നിവയുടെ 500 മീറ്റർ പരിധിയെവെജിറ്റേറിയൻ മേഖലയായി പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വെള്ളിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ഈ ക്ഷേത്രങ്ങളുടെ 500 മീറ്റർ പരിധിക്കുള്ളിൽ ഇനി ഒരു തരത്തിലുള്ള മത്സ്യ,മാംസ വിഭവങ്ങളും വിൽക്കാൻ പാടില്ല. സോംനാഥ് ക്ഷേത്രം ഗിർ-സോംനാഥ് ജില്ലയിലും അംബജി ക്ഷേത്രം ബനസ്കന്ത ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്. ബനസ്കന്തയിലെ പാലൻപുറിൽ വെച്ചാണ് വിജയ് രൂപാണി പ്രഖ്യാപനം നടത്തിയത്. ദീർഘകാലമായി മത സംഘടനകൾ ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി തീർത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളാണ് ഇവ രണ്ടും. Content Highlights:500-metre area around Somnath, Ambaji temples declared veg zones


from mathrubhumi.latestnews.rssfeed http://bit.ly/2sPMNid
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages