ബാറ്റെടുത്തവരെല്ലാം അടിച്ചുതകര്‍ത്തു; ന്യൂസീലന്‍ഡിന് 325 റണ്‍സ് വിജയലക്ഷ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

ബാറ്റെടുത്തവരെല്ലാം അടിച്ചുതകര്‍ത്തു; ന്യൂസീലന്‍ഡിന് 325 റണ്‍സ് വിജയലക്ഷ്യം

ഓവൽ: ബാറ്റെടുത്തവരെല്ലാം അടിച്ചുതകർത്തപ്പോൾ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസീലൻഡിന് കൂറ്റൻ വിജയലക്ഷ്യം. നിശ്ചിത ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 324 റൺസ് അടിച്ചെടുത്തു. രോഹിത് ശർമ്മയും ശിഖർ ധവാനും അർദ്ധ സെഞ്ചുറി നേടിയപ്പോൾ അമ്പാട്ടി റായുഡുവും കോലിയും എം.എസ് ധോനിയും കേദർ ജാദവും അവരുടെ റോളുകൾ ഭംഗിയാക്കി.ഫെർഗൂസണും ബൗൾട്ടും രണ്ട് വീതം വിക്കറ്റെടുത്തു ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമ്മയും ചേർന്ന് സ്വപ്നതുല്ല്യമായ തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 25.2 ഓവറിൽ 154 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 67 പന്തിൽ ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 66 റൺസടിച്ച ധവാന്റെ വിക്കറ്റാണ് ആദ്യം വീണത്. ബൗൾട്ടിന്റെ പന്തിൽ ലാഥം ക്യാച്ചെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ രോഹിത് ശർമ്മയും ക്രീസ് വിട്ടു. 96 പന്തിൽ ഒമ്പത് ഫോറിന്റേയും മൂന്ന് സിക്സിന്റേയും അകമ്പടിയോടെ രോഹിത് 87 റൺസടിച്ചു.ഏകദിനത്തിൽ രോഹിതിന്റെ 38-ാമത്തേയും ധവാന്റെ 27-ാമത്തേയും അർദ്ധ സെഞ്ചുറിയാണ്. പിന്നീട് വിരാട് കോലിയും അമ്പാട്ടി റായിഡുവും ചേർന്ന് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. ഇരുവരും മൂന്നാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്തു. 45 പന്തിൽ അഞ്ച് ഫോറിന്റെ സഹായത്തോടെ 43 റൺസടിച്ച കോലിയെ പുറത്താക്കി ബൗൾട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 35 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അമ്പാട്ടി റായിഡുവിന്റെ വിക്കറ്റും പോയി. 49 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 47 റൺസാണ് റായുഡു നേടിയത്. പിന്നീട് അവസാന ഓവറുകളിൽ ധോനിയും കേദർ ജാദവും കത്തിക്കയറുകയായിരുന്നു. ജാദവായിരുന്നു കൂടുതൽ അപകടകാരി. ഫെർഗൂസൺ എറിഞ്ഞ അവസാന ഓവറിൽ 15 റൺസാണ് ജാദവ് അടിച്ചെടുത്തത്. അവസാന രണ്ട് പന്ത് നേരിട്ട ധോനി ആറു റൺസ് നേടി. ഇതോടെ അവസാന ഓവറിൽ 21 റൺസാണ് ഇന്ത്യക്ക് ലഭിച്ചത്. 33 പന്തിൽ 48 റൺസോടെ ധോനിയും 10 പന്തിൽ 22 റൺസുമായി ജാദവും പുറത്താകാതെ നിന്നു. Content Highlights: India vs New Zealand Second Odi Cricket


from mathrubhumi.latestnews.rssfeed http://bit.ly/2RPsZub
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages