ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക കരുത്ത് വിളിച്ചോതി എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഡൽഹിയിൽ പ്രൗഢഗംഭീര തുടക്കം. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസയാണ് ചടങ്ങിലെ മുഖ്യാതിഥി. വിവിധ സേനാവിഭാങ്ങളുടെ കരുത്ത് വിളിച്ചോതുന്ന പരേഡ് പുരോഗമിക്കുകയാണ്. പരേഡിൽ വ്യോമസേനയെ നയിച്ച നാല് പേരിൽ ഒരാൾ കൊല്ലം സ്വദേശിയായ രാഗി രാമചന്ദ്രനായിരുന്നു. ഇന്ത്യയുടെ സുപ്രധാന ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. അമേരിക്കയിൽ നിന്ന് അടുത്തിടെ വാങ്ങിയ എം 777 എടു ഹൊവിസ്റ്റർ പീരങ്കിയടക്കം ഇതിലുണ്ടായിരുന്നു. 90 മിനിറ്റ് പരേഡിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 നിശ്ചലദൃശ്യങ്ങളാണ് അണിനിരന്നത്. സിക്കിമിന്റെ നിശ്ചല ദൃശ്യമാണ് ആദ്യമെത്തിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ടുള്ള നിശ്ചല ദൃശ്യങ്ങൾ മാത്രമെ പാടുള്ളുവെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശമുണ്ടായിരുന്നു. ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. നവോത്ഥാനം പ്രമേയമായിക്കിയുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പരേഡിൽ ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല. അസം റൈഫിൾസിന്റെ വനിതാ ബറ്റാലിയൻ ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ പരേഡിന്റെ പ്രത്യേകത. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിച്ചു. ഇതിന് മുമ്പായി ലാൻസ് നായിക് നസീർ അഹമ്മദ് വാനിയുടെ കുടുംബത്തിന് അശോക ചക്ര പുരസ്കാരം രാഷ്ട്രപതി കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, പ്രതിരോധ മന്ത്രി നിർമലാ സീതാരാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അമർ ജവാൻ ജ്യോതിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരമർപ്പിച്ചു. സംസ്ഥാനത്തും പതിവ്പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷം നടന്നു. തലസ്ഥാനത്ത് ഗവർണർ പി.സദാശിവം പതാക ഉയർത്തി. സേനാ വിഭാഗങ്ങളുടെ പരേഡിൽ ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി. Content Highlights:Indias 70th Republic Day
from mathrubhumi.latestnews.rssfeed http://bit.ly/2Ugehcs
via
IFTTT
No comments:
Post a Comment