സെന്‍കുമാറിന് വെപ്രാളം; ഞാന്‍ കൊടുത്ത കേസില്‍ പ്രതിയാണ് അദ്ദേഹം- നമ്പി നാരായണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

സെന്‍കുമാറിന് വെപ്രാളം; ഞാന്‍ കൊടുത്ത കേസില്‍ പ്രതിയാണ് അദ്ദേഹം- നമ്പി നാരായണന്‍

തിരുവനന്തപുരം: തനിക്ക് പത്മഭൂഷൺ പുരസ്കാരം നൽകിയതിനെ വിമർശിച്ച് രംഗത്തെത്തിയ മുൻ ഡിജിപി സെൻകുമാറിന് മറുപടിയുമായി നമ്പി നാരായണൻ. സെൻകുമാർ പറയുന്നത് തെറ്റാണ്. പ്രസക്തിയില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. അതിന് വില നൽകുന്നില്ല. ചാരക്കേസ് അന്വേഷിക്കാനല്ല സുപ്രീംകോടതിയുടെ സമിതി, പോലീസിന്റെ വീഴ്ചകൾ അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നും നമ്പി നാരായണൻ പറഞ്ഞു. താൻ കൊടുത്തിരിക്കുന്ന കേസിൽ സെൻകുമാർ പ്രതിയാണ്. അതിൽ അദ്ദേഹത്തിന് വെപ്രാളം ഉണ്ടാകാം. വൈരുദ്ധ്യമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും നമ്പി നാരായണൻ പ്രതികരിച്ചു. നമ്പി നാരായണന് പത്ഭൂഷൺ പുരസ്കാരം നൽകിയതിനെതിരെ രൂക്ഷപ്രതികരണവുമായാണ് സെൻകുമാർ രംഗത്തെത്തിയിരുന്നത്. ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പി നാരായണന് പുരസ്കാരം നൽകിയത് ശരിയല്ല. പുരസ്കാരം നൽകേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നൽകിയിട്ടില്ല. ഈ സ്ഥിതിയാണെങ്കിൽ ഗോവിന്ദ ചാമിക്കും അമീറുൽ ഇസ്ലാമിനും മറിയം റഷീദക്കും പുരസ്കാരം നൽകുന്നത് കാണേണ്ടി വരുമെന്നും സെൻകുമാർ പറഞ്ഞിരുന്നു. Content Highlights:Nambi Narayanan replied to TP Senkumar-padma award


from mathrubhumi.latestnews.rssfeed http://bit.ly/2G1CZt3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages