തിരുവനന്തപുരം: മുൻ ഐ.എസ്.ആർ.ഒ ശാത്രജ്ഞൻ നമ്പി നാരായണന് പത്മഭൂഷൺ പുരസ്കാരം നൽകിയതിനെതിരെ രൂക്ഷ പ്രതികരണവുമായി മുൻ ഡി.ജി.പി ടി.പി സെൻകുമാർ. പത്മ പുരസ്കാരം നൽകേണ്ട ഒരു സംഭാവനയും നമ്പി നാരായണൻ നൽകിയിട്ടില്ലെന്ന് ആരോപിച്ച സെൻകുമാർ ഇത് അമൃതിൽ വിഷം കലർത്തുന്നതിന് തുല്യമാണെന്നും വ്യക്തമാക്കി. അടുത്ത വർഷം ഗോവിന്ദ ചാമിക്കും അമീറുൽ ഇസ്ലാമിനും മറിയം റഷീദയ്ക്കും പുരസ്കാരം നൽകുന്നത് കാണേണ്ടി വരുമെന്നും സെൻകുമാർ പരിഹസിച്ചു. ഐ.എസ്.ആർ.ഒ ചാരക്കേസിൽ സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി അന്വേഷണം നടത്തുകയാണ്. ആ സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പി നാരായണന് പുരസ്കാരം നൽകിയത് ശരിയല്ല. നമ്പി നാരായണൻ ആദരിക്കപ്പെടേണ്ട എന്ത് സംഭാവനയാണ് നൽകിയത് എന്ന് ആർക്കും അറിയില്ല. മറ്റ് പല കണ്ടുപിടിത്തങ്ങൾക്കും ഒരു അംഗീകാരവും ലഭിക്കുന്നില്ല. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഉൾപ്പെട്ട ആൾക്ക് പത്മ പുരസ്കാരം നൽകിയത് തെറ്റാണ് ഇത്. ഗോവിന്ദ ചാമിക്കും അമീറുൽ ഇസ്ലാമിനും മറിയം റഷീദയ്ക്കും അടുത്ത വർഷം പത്മഭൂഷൺ നൽകുമായിരിക്കും. ഇതിന് ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയണം. ഈ പുരസ്കാരത്തിന് ഇദ്ദേഹത്തെ നിർദേശിച്ചവർക്കും ഉത്തരവാദിത്വമുണ്ട്. സുപ്രീം കോടതി വിധി വന്നതിന് ശേഷം അദ്ദേഹത്തിന് ഈ പുരസ്കാരം നൽകിയിരുന്നെങ്കിൽ അംഗീകരിക്കുമായിരുന്നു. തന്റെ പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തിൽ തനിക്ക് മറുപടി വേണം. സർക്കാരുകളോടും രാഷ്ട്രപതിയോടും ഉള്ള ബഹുമാനം നിലനിർത്തിയാണ് ഇക്കാര്യങ്ങൾ പറയുന്നത്. നമ്പി നാരായണന്റെ സംഭാവന എന്താണ് എന്ന് പറയാൻ ആർക്കും പറയാൻ കഴിയുന്നില്ല. ആരാണ് പുരസ്കാരത്തിന് നിർദേശിച്ചത് എന്നും ആരാണ് ഇത് അനുവദിച്ചത് എന്നുള്ളതും പരിശോധിക്കപ്പെടണം. എന്തിനാണ് നമ്പി നാരായണൻ 1994ൽ സ്വയം വിരമിച്ചത്. ഇത്രയും ശാസ്ത്രജ്ഞന്മാരുണ്ടായിട്ടും എങ്ങനെയാണ് നമ്പി നാരായണൻ മാത്രം പ്രതിയായത്. 24 വർഷം മുമ്പുള്ള സി.ബി.ഐയെ കുറിച്ച് ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്. ഇത് രാജഭരണമല്ല. ജനാധിപത്യ രാജ്യത്ത് ഒരു പൗരനുള്ള അവകാശമാണ് താൻ ഉപയോഗിക്കുന്നത്. തന്നെ കുറിച്ച് തെറ്റായ ആരോപണങ്ങളാണ് നമ്പി നാരായണൻ ഉന്നയിച്ചിരുന്നത്. പൊതുസമൂഹത്തിന്റെ മുന്നിൽ ഇക്കാര്യം അറിയിക്കുക മാത്രമാണ് താൻ ചെയ്യുന്നത്. നാലുദിവസം മാത്രമാണ് നമ്പി നാരായണൻ പോലീസ് കസ്റ്റഡിയിൽകിടന്നത്. ബാക്കി ദിവസങ്ങളിൽ അദ്ദേഹം സി.ബി.ഐ കസ്റ്റഡിയിലയിരുന്നു. എന്തിനായിരുന്നു നിരപരാധിയെന്ന് ബോധ്യം വന്ന നമ്പി നാരായണനെ സി.ബി.ഐ കസ്റ്റഡിയിൽ വെച്ചത്. അക്കാലത്ത് തിരുവനന്തപുരത്ത് വ്യാപകമായി ഉണ്ടായിരുന്ന മാലി സ്വദേശികളുടെ സാന്നിദ്ധ്യം അന്വേഷിച്ചതിലൂടെയാണ് ഈ കേസ് ആരംഭിക്കുന്നത്. തെളിവുകൾ നയിച്ചത് നമ്പി നാരായണിലേക്കായിരുന്നു. ഇത്തരത്തിലുള്ളവർക്ക് പുരസ്കാരം കൊടുക്കുന്നതിന് പകരം കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് നൽകണമായിരുന്നു. ഇത്തരത്തിൽ പലരും അവഗണിക്കപ്പെടുന്നു.നമ്പി നാരായണൻ ബി.ജെ.പി സ്ഥാനാർത്ഥിയാവുന്നതിന് മുന്നോടിയാണോ പുരസ്കാരം നൽകിയത് എന്ന കാര്യം തനിക്ക് അറിയില്ലെന്നും സെൻകുമാർ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed http://bit.ly/2MyrWsL
via
IFTTT
No comments:
Post a Comment