സൈന്യത്തിന്റെ സുരക്ഷാകവചത്തില്‍ രാജ്യം ഇന്ന് 70ാം റിപ്പബ്ലിക് ദിനാഘോഷിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

സൈന്യത്തിന്റെ സുരക്ഷാകവചത്തില്‍ രാജ്യം ഇന്ന് 70ാം റിപ്പബ്ലിക് ദിനാഘോഷിക്കും

ന്യൂഡല്‍ഹി: കനത്ത സുരക്ഷയില്‍ രാജ്യം 70താമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദേശീയ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ എല്ലാവരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാവിലെ ഒന്‍പതിന് ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും പങ്കെടുക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് മുഖ്യാതിഥി.

വിജയ് ചൗക്കില്‍ നിന്നും രാവിലെ 9.50ന് തുടങ്ങുന്ന റിപ്പബ്ലിക്ക് ദിന പരേഡ് രാജ്പഥ്, തിലക് മാര്‍ഗ, ബഹാദുര്‍ ഷാ സഫര്‍ മാര്‍ഗ് വഴി ചെങ്കോട്ടയിലേക്ക് നീങ്ങും. ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

രാജ്യത്തിന്റെ സൈനീക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദര്‍ശനം, വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച്, കലാരൂപങ്ങള്‍ എന്നിവ പരേഡിന് ആവേശം പകരും. ഭീകരാക്രമണഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഏകദേശം 25,000 സൈനീകരുടെ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.



from mangalam.com http://bit.ly/2ThlJnp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages