ന്യൂഡല്‍ഹി: കൈലാസ യാത്രക്കിടെ ചൈനീസ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവന വിവാദത്തില്‍.
ഒഡീഷയില്‍ നടന്ന കോണ്‍ഗ്രസ് റാലിക്കിടെ രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ സംസാരിച്ചിരിക്കുന്നത്.
2018 ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലാണ് രാഹുല്‍ കൈലാസ് മാനസരോവര്‍ യാത്ര നടത്തിയത്. യാത്രയില്‍ രണ്ട് ചൈനീസ് മന്ത്രിമാരായും മറ്റ് ഉദ്യോഗസ്ഥരായും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന റാലിയില്‍ രാഹുല്‍ പറയുകയായിരുന്നു.
ചൈനയില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നത് ഇത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് മന്ത്രിമാര്‍ പറഞ്ഞെന്നും രാഹുല്‍ റാലിയില്‍ പറഞ്ഞിരുന്നു. അതേസമയം, രാഹുല്‍ ചൈനീസ് മന്ത്രിമാരെ കണ്ടത് വിദേശകാര്യമന്ത്രാലയത്തിന്റെ അറിവോടെയല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
രാഹുലിന്റെ നടപടിയെ ബിജെപി ശക്തമായി വിമര്‍ശിച്ചു. ചൈനീസ് മന്ത്രിമാരുമായി കണ്ടിട്ടില്ലെന്ന് നേരത്തെ പറഞ്ഞ രാഹുല്‍ ഗാന്ധി ഇന്നലെ ചൈനീസ് മന്ത്രിമാരെ കണ്ടകാര്യം സമ്മതിച്ചതായി ബിജെപി വക്താവ് സമ്പിത് പാത്ര പറഞ്ഞു. ഇത്തരത്തില്‍ കൂടിക്കാഴ്ച നടത്തിയെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാരിനെയോ ഉദ്യോഗസ്ഥരേയോ അറിയിച്ചില്ലെന്നും ബിജെപി ചോദിക്കുന്നു.
ഇന്ത്യന്‍ എംബസിയെ മാറ്റി നിര്‍ത്തിയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. വിശ്വാസ്യതയെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത് രാഹുല്‍ഗാന്ധിയുടെ ഉത്തരവാദിത്വമാണെന്നും ബിജെപി ആരോപിച്ചു.
from mangalam.com http://bit.ly/2B6rRYE
via IFTTT
No comments:
Post a Comment