രാജ്യ സുരക്ഷയ്‌ക്കെതിരെയുള്ള ഗൂഢാലോചന: കാസര്‍കോട് സ്വദേശി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

രാജ്യ സുരക്ഷയ്‌ക്കെതിരെയുള്ള ഗൂഢാലോചന: കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസർകോട്: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കുറ്റം ചുമത്തി ചെമ്പരിക്ക സ്വദേശിയെ ഡൽഹി സ്പെഷ്യൽ സ്ക്വാഡ് പോലീസ് അറസ്റ്റുചെയ്തു. ചെമ്പരിക്കയിലെ തസ്ലിം(35) ആണ് പിടിയിലായത്. ഇയാളെ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയി. തീവ്രവാദ-ഭീകരവാദക്കേസുകൾ അന്വേഷിക്കുന്ന ഡൽഹി സ്പെഷ്യൽ സ്ക്വാഡിലെ എസ്.ഐ.യും സംഘവുമാണ് കാസർകോട്ടെത്തിയത്. വ്യാജ പാസ്പോർട്ട് കേസിലും ഒന്നിലേറെ അടിപിടിക്കേസിലും പ്രതിയാണ് തസ്ലിം. മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെയാണ് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ഡൽഹി സ്പെഷ്യൽ സ്ക്വാഡിന് വ്യക്തമായത്. തുടർന്നാണ് ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. Content Highlight: man arrested for against security of the country


from mathrubhumi.latestnews.rssfeed http://bit.ly/2Fl2S7G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages