പമ്പ: മകരവിളക്കിന് ഒരു ദിനം ബാക്കിനിൽക്കെ പമ്പയിൽ സദ്യയും വിളക്കും നടന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് സദ്യ വിളമ്പി. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളും ഭക്തരും ചേർന്നാണ് സദ്യ തയ്യാറാക്കിയത്. ആദ്യ ഇലയിട്ട് അയ്യപ്പസ്വാമിക്ക് സദ്യ സമർപ്പിച്ചു. എല്ലാ വിഭവങ്ങളും പായസവും ചേർന്നതാണ് സദ്യ. മറവപ്പടയെ തോൽപ്പിച്ചു വന്ന അയ്യപ്പനെ വരവേൽക്കാൻ സദ്യ ഒരുക്കിയതിന്റെ ഐതിഹ്യത്തിലാണ് പമ്പ സദ്യ. വൈകിട്ട് പമ്പാ ദീപം തെളിക്കും. പോലീസ് നിയന്ത്രണങ്ങളും വിവാദങ്ങളും കാരണം മുൻവർഷത്തെ തിരക്ക് ഇക്കുറി ഇല്ല. പമ്പ ഹിൽ ടോപ്പിൽ പ്രളയത്തെ തുടർന്ന് നാശം ഉണ്ടായതിനാൽ അവിടെ നിന്ന് മകരജ്യോതി ദർശനം അനുവദിച്ചിട്ടില്ല. അതും തിരക്ക് കുറയാൻ കാരണമായി. Content Highlights: Pampa Sadya, Sabarimala, Makaravilakku
from mathrubhumi.latestnews.rssfeed http://bit.ly/2RJIi6Q
via
IFTTT
No comments:
Post a Comment