ബെംഗളൂരു: മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമക്കളും രാഷ് ട്രീയത്തിലേക്ക്. മകനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് ദേവഗൗഡ രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ദേവഗൗഡ പതിവായി മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് ഹാസൻ. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മൂത്ത സഹോദരനാണ് എച്ച്.ഡി രേവണ്ണ. പ്രജ്വലിന്റെ രാഷ് ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെ മാണ്ഡ്യ സീറ്റിനായി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിലും രംഗത്തുവന്നു. മാണ്ഡ്യയിൽ നിന്നുള്ള നേതാക്കൾ തന്റെ മേൽ മത്സരിക്കാൻ സമ്മർദം ചെലുത്തുകയാണെന്നും മുഖ്യമന്ത്രിയുടെ മകൻ എന്ന നിലയിൽ തനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും നിഖിൽ അഭിപ്രായപ്പെട്ടു. പാർട്ടി തീരുമാനിച്ചാൽ പിന്നെ സ്വീകരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്നും നിഖിൽ പറഞ്ഞു. രാഷ് ട്രീയത്തിനൊപ്പം സിനിമാ അഭിനയവും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാണ്ഡ്യയിൽ കഴിഞ്ഞ തവണ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ശിവരാമെ ഗൗഡയുമായി കുമാരസ്വാമി ചർച്ചനടത്തി ധാരണയായതായും റിപ്പോർട്ടുകളുണ്ട്. ഇവർക്ക് പുറമെ മൈസൂരുവിൽ നിന്നോ ബെംഗളൂരു നോർത്തിൽ നിന്നോ ദേവഗൗഡ കൂടി മത്സരിച്ചാൽ ഗൗഡ കുടുംബത്തിൽ നിന്ന് മൂന്നു പേർ ലോക്സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യമാകും ഉണ്ടാകുക. Content Highlights:Nikhil Gowda, Prajwal Rewanna, Karanatak election, kumaraswamy, Revanna
from mathrubhumi.latestnews.rssfeed http://bit.ly/2H9g5SJ
via
IFTTT
No comments:
Post a Comment