ലക്നൗ: എസ്.പിയും ബി.എസ്.പിയും കോൺഗ്രസിനെ പിന്തള്ളി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തർപ്രദേശിലെ എൺപത് സീറ്റുകളിലും തനിച്ച് മത്സരിക്കാൻ കോൺഗ്രസിന്റെ തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൻ തീരുമാനിച്ച കോൺഗ്രസ് സംസ്ഥാനത്തുടനീളം 13 റാലികൾ നടത്താനും തീരുമാനിച്ചു. ഫെബ്രുവരി മുതൽ നടക്കുന്ന റാലികളിൽ എല്ലായിടത്തും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. സംസ്ഥാനത്തെ 13 മേഖലകളിലാണ് റാലികൾ നടക്കുക. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ഉത്തർപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ രാജ് ബബ്ബറും കൂടിക്കാഴ്ച നടത്തി. ലോക്സഭയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് എല്ലാവർക്കും അറിയാം. ബി.ജെ.പിയെ എതിർക്കുന്ന പാർട്ടികളെ ഞങ്ങൾ ബഹുമാനിക്കുന്നു. അത്തരം പാർട്ടികളിൽ നിന്നുള്ള സഹായങ്ങൾ കോൺഗ്രസ് സ്വീകരിക്കും. - ഗുലാം നബി ആസാദ് വ്യക്തമാക്കി. നേരത്തെ മായാവതിയും അഖിലേഷും സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസ് തങ്ങളുടേതായ തീരുമാനം എടുക്കുമെന്ന് രാഹഗുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി 38 വീതം സീറ്റുകളിൽ മത്സരിക്കാനായിരുന്നു എസ്.പി-ബി.എസ്.പി തീരുമാനം. എന്നാൽ കോൺഗ്രസ്അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെയും സീറ്റുകളായ അമേഠിയിലും റായ്ബറേലിയും സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും മായാവതി പ്രഖ്യാപിച്ചിരുന്നു. 1992 ലെ തകർച്ചയ്ക്ക് ശേഷം യുപിയിൽ തിരിച്ചുവരാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. എസ്.പിയും ബി.എസ്.പിയും മാറി മാറി വിജയിച്ച സംസ്ഥാനത്ത് കഴിഞ്ഞ വർഷം ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റുകളിലും ബി.ജെ.പി വിജയിച്ചിരുന്നു. content highlights:Congress Plans For 80 Lok Sabha Seats In UP
from mathrubhumi.latestnews.rssfeed http://bit.ly/2RJht2M
via
IFTTT
No comments:
Post a Comment