മുണ്ടക്കയം(കോട്ടയം): മുണ്ടക്കയത്ത് ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് എട്ടു വയസ്സുകാരി മരിച്ചു. കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്തര്‍ ആണ് മരിച്ചത്. പുഞ്ചവയല്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ നിന്ന് വേദപാഠം കഴിഞ്ഞ് ജീപ്പില്‍ മടങ്ങവേയാണ് അപകടമുണ്ടായത്.
അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
from mangalam.com http://bit.ly/2M8dsiV
via IFTTT
No comments:
Post a Comment