തേനഭിഷേകം അരയസമുദായത്തിന്റേത്, പതിനെട്ടാം പടി പഞ്ചലോഹം കൊണ്ട് മൂടി: ശബരിമലയില്‍ ആചാരലംഘനങ്ങള്‍ നിരവധിയെന്ന് ദേവസ്വം ബോര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

തേനഭിഷേകം അരയസമുദായത്തിന്റേത്, പതിനെട്ടാം പടി പഞ്ചലോഹം കൊണ്ട് മൂടി: ശബരിമലയില്‍ ആചാരലംഘനങ്ങള്‍ നിരവധിയെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല: ശബരിമലയില്‍ നിരവധി ആചാരലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ നിരവധി ആചാരങ്ങള്‍ പുണ്യഭൂമിയില്‍ മാറിപ്പോയതിന്റെ യാഥാര്‍ത്ഥ്യം ഇതാദ്യമായാണ് ബോര്‍ഡ് തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്.

തേനഭിഷേകം നടത്തിയിരുന്നത് അരയസമുദായമാണ്. എന്നാല്‍ നിലനിന്നിരുന്ന ആ ആചാരം മാറി. പതിനെട്ടാം പടി പഞ്ചലോഹം കൊണ്ട് മൂടി. ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് അയ്യപ്പന്മാര്‍ മല ചവിട്ടിയിരുന്നത്. ആ ഭസ്മക്കുളം മൂടി. ഇത്തരത്തില്‍ നിരവധി ആചാരലംഘനങ്ങള്‍ ശബരിമലയില്‍ ഉണ്ടായിട്ടുണ്ടെന്ന് പത്മകുമാര്‍ ചൂണ്ടിക്കാട്ടി. കാനന ക്ഷേത്രമായ ശബരിമലയില്‍ ഇത്രയധികം കെട്ടിടങ്ങള്‍ എങ്ങനെയുണ്ടായി എന്നതിലും ചര്‍ച്ച ആവശ്യമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ആചാരം ഏത് ആചാര വിരുദ്ധം ഏത് എന്നീ കാര്യങ്ങളില്‍ ചര്‍ച്ച വേണമെന്നും പത്മകുമാര്‍ പ്രതികരിച്ചു. എന്നാല്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ബോര്‍ഡ് എവിടെയും പറഞ്ഞിട്ടില്ലെന്നും, ആചാര അനുഷ്ഠാനങ്ങള്‍ക്കൊപ്പമാണ് ബോര്‍ഡെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും പത്മകുമാര്‍ പറഞ്ഞു. യുവതി പ്രവേശന വിഷയത്തില്‍ അന്തിമ കോടതി വിധി വരട്ടെയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

അതേസമയം തന്നെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത കെ. മുരളീധരന് എ. പത്മകുമാര്‍ മറുപടി നല്‍കി. കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നവര്‍ സ്വന്തം സ്ഥാനം അവിടെ ഉറപ്പാണോ എന്ന് നോക്കണമെന്നും ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു. രാമന്‍ നായരെ പോലും കോണഗ്രസില്‍ പിടിച്ചു നിര്‍ത്താനാകാത്ത ആളുകളാണ് തന്നെ ക്ഷണിക്കുന്നതെന്ന് പദ്മകുമാര്‍ പരിഹസിച്ചു.

ശബരിമല വിഷയത്തില്‍ എ പത്മകുമാര്‍ പിണറായി വിജയനെ ഭയന്നാണ് കഴിയുന്നതെന്നും അദേഹത്തിന് ഉടന്‍ സിപിഎം വിടേണ്ടിവരുമെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസഡന്റിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ശചയ്തുകൊണ്ട് കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.



from mangalam.com http://bit.ly/2spOdzz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages